Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ആർ.​െഎകൾക്ക്​ ജൂൺ...

എൻ.ആർ.​െഎകൾക്ക്​ ജൂൺ 30 വരെ നോട്ട്​ മാറ്റാം

text_fields
bookmark_border
എൻ.ആർ.​െഎകൾക്ക്​ ജൂൺ 30 വരെ നോട്ട്​ മാറ്റാം
cancel

മുംബൈ: വിദേശത്തു കഴിയുന്ന ഇന്ത്യക്കാർക്ക്​​​ ​േനാട്ട്​ മാറുന്നതിന്​ പുതിയ ഇളവുകളുമായി റിസർവ്​ ബാങ്ക്​. ​േനാട്ട്​ അക്കൗണ്ടിൽ നിക്ഷപിക്കുന്നതിനുള്ള അവസാന ദിവസമായിരുന്ന ഡിസംബർ 31നും ​േനാട്ട്​ മാറ്റാൻ കഴിയാത്തവർക്കായാണ്​ പുതിയ ഉപാധികൾ.

നവംബർ ഒമ്പതു മുതൽ ഡിസംബർ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക്​ 2017 മാർച്ച്​ 31 വരെ നോട്ട്​ മാറ്റാം. സ്​​ഥിരമായി വിദേശത്ത്​ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക്​ (എൻ.ആർ.​െഎ) ജൂൺ 30വരെയും  നോട്ട്​ മാറിയെടുക്കാം. ഫോറിൻ എക്​സ്​ചേഞ്ച്​ മാനേജ്​മ​െൻറ്​ ആക്​ട്​ അനുസരിച്ച്​ ഒരാൾക്ക്​ 25,000 രൂപ വരെയാണ്​ മാറ്റി ലഭിക്കുക.

തിരിച്ചറിയൽ രേഖകളും അസാധു നോട്ട്​ മാറ്റിയെടുക്കാൻ അനുവദിച്ച  കാലയളവിൽ വിദേശത്തായിരുന്നെന്നതിന്​ തെളിവുകളും സമർപ്പിച്ചാൽ നോട്ട്​ മാറി ലഭിക്കുമെന്ന്​ റിസർവ്​ ബാങ്ക്​ അറിയിച്ചു. മുംബൈ, ന്യൂഡൽഹി, ചെന്നെ, കൊൽക്കത്ത, നാഗ്​പൂർ എന്നിവിടങ്ങളിലെ റിസർവ്​ ബാങ്ക്​ ഒാഫീസുകളിലാണ്​ ഇൗ സൗകര്യം ലഭ്യമാവുക. ഉപഭോക്​താവി​​െൻറ കെ.വൈ.സി മാനദണ്ഡങ്ങൾ അംഗീകരിച്ച ബാങ്ക്​ അക്കൗണ്ടിലേക്ക്​ ഇൗ പണം നിക്ഷേപിക്കും.

നേപ്പാൾ, ഭൂട്ടാൻ, പാകിസ്​താൻ, ബംഗ്ലാദേശ്​ എന്നിവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക്​ ഇൗ സൗകര്യം ലഭിക്കില്ല. തീരുമാനത്തിൽ വിയോജിപ്പുള്ളവർക്ക്​ 14 ദിവസത്തിനുള്ളിൽ റിസർവ്​ ബാങ്ക്​ കേന്ദ്ര ബോർഡ്​ വകുപ്പ്​ സെക്രട്ടറിക്ക്​ പരാതി നൽകാമെന്നും റിസർവ്​ ബാങ്ക്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nrinote demonetization
News Summary - NRIs Can Exchange Old Notes Till June 30, Others Till Mar 31: RBI
Next Story