ഭാര്യാപീഡനത്തിന് പാസ്പോർട്ട് റദ്ദാക്കാൻ ശിപാർശ
text_fieldsന്യൂഡൽഹി: ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചു പോവുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യാനുള്ള ശിപാർശ വിദേശകാര്യ മന്ത്രാലയത്തിെൻറ പരിഗണനയിൽ. എൻ.ആർ.െഎ ഭർത്താക്കന്മാർ തഴയുന്ന സ്ത്രീകളുടെ പരാതികളെക്കുറിച്ച് പഠിക്കാൻ റിട്ട. ജസ്റ്റിസ് അരവിന്ദ് കുമാർ ഗോയലിെൻറ നേതൃത്വത്തിൽ നിയോഗിച്ച സമിതിയാണ് ഇതുസംബന്ധിച്ച ശിപാർശ നൽകിയത്.
ഗാർഹിക പീഡനം കുറ്റവാളി കൈമാറ്റ കരാറിെൻറ പരിധിയിൽ കൊണ്ടുവരണമെന്ന ശിപാർശയും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഭാര്യമാെര പീഡിപ്പിക്കുകയോ ഉപേക്ഷിച്ചുപോവുകയോ ചെയ്യുന്ന ഭർത്താക്കന്മാരെ വിദേശത്തുനിന്ന് പിടികൂടി നിയമനടപടികൾക്ക് വിധേയരാക്കാൻ നിലവിൽ നിരവധി പരിമിതികളുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയവും വനിത, ശിശുവികസന മന്ത്രാലയവും ചേർന്നാണ് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.
പാസ്പോർട്ട് റദ്ദാക്കുന്നതിനൊപ്പം പ്രവാസി വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കാനും ശിപാർശയുണ്ട്. സാമൂഹിക സുരക്ഷ നമ്പർ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തും. ഉപേക്ഷിക്കപ്പെട്ട ഭാര്യമാർക്ക് നിയമനടപടിക്ക് നൽകുന്ന സാമ്പത്തിക സഹായം ഇരട്ടിപ്പിച്ച് 6000 ഡോളറായി ഉയർത്തണമെന്നതാണ് മറ്റൊരു ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.