പുറംലോക ബന്ധമറ്റ്, സംഘർഷഭരിതമായി കശ്മീർ
text_fieldsന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ടു കേന്ദ്രഭരണ പ്രദേശമാക്കുന്ന ജമ്മു-കശ ്മീരിൽ ‘എല്ലാം ശാന്ത’മെന്ന സന്ദേശം നൽകാൻ അധികൃതർ പുറത്തുവിട്ട വിഡിയോ ചിത്രം വിവാ ദത്തിൽ. സുരക്ഷ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കാൻ കശ്മീരിലെത്തിയ ദേശീയ സുരക്ഷ ഉപ ദേഷ്ടാവ് അജിത് ഡോവൽ സി.ആർ.പി.എഫ് ജവാന്മാരുമായി ഇടപഴകുന്നതിെൻറയും തദ്ദേശവ ാസികളുമൊത്ത് ഭക്ഷണം കഴിക്കുന്നതിെൻറയും വിഡിയോ ചിത്രമാണ് പുറത്തുവന്നത്. സി.ആർ.പി.എഫ് മികച്ച സേവനമാണ് നടത്തുന്നതെന്ന് ചിത്രത്തിലെ തദ്ദേശവാസികളിലൊരാൾ ഡോവലിനോട് പറയുന്നുണ്ട്. എന്നാൽ, ഭക്ഷണം കഴിക്കുന്നത് അടച്ചിട്ട ഷട്ടറുകൾക്കു മുന്നിൽ. ഇൗ ഭക്ഷണമാകെട്ട, എവിടെനിന്നോ പാഴ്സലായി എത്തിച്ചതിെൻറ പൊതിയും പ്ലാസ്റ്റിക്കുമെല്ലാം തൊട്ടടുത്ത്. റോഡുകൾ തീർത്തും വിജനം. ചിത്രത്തിൽ സംസാരിക്കുന്ന ഏതാനും പേരല്ലാതെ മറ്റാരെയും കാണാനില്ല.
ചിത്രം എടുത്തിരിക്കുന്നത് ഷോപിയാനിൽനിന്ന്. തെക്കൻ കശ്മീരിലെ ഏറ്റവും സംഘർഷം മുറ്റിയ പ്രദേശമാണിത്. അവിടെ എല്ലാം നല്ല നിലക്ക് നടക്കുന്നുവെന്നും അക്രമങ്ങളൊന്നും ഇല്ലെന്നുമാണ് സർക്കാർ പങ്കുവെക്കുന്ന സന്ദേശം. അങ്ങനെയെങ്കിൽ തടവിലാക്കിയിരിക്കുന്ന നേതാക്കളെ മോചിപ്പിക്കാത്തതും േഫാൺ, ഇൻറർനെറ്റ് ബന്ധങ്ങൾ നേരെയാക്കാത്തതും എന്തുകൊണ്ടാണെന്ന ചോദ്യമാണ് സാമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്.
മുൻമുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല എന്നിവരടക്കം നിരവധി പേരെയാണ് സർക്കാർ ദിവസങ്ങളായി തടങ്കലിൽ വെച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട 300ൽപരം നേതാക്കളിൽ നൂറുപേരും മുൻ എം.എൽ.എമാരാണ്. അങ്ങേയറ്റം സംഘർഷം നിറഞ്ഞ സാഹചര്യമാണ് ജമ്മു-കശ്മീരിൽ. രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് പോലും കിട്ടാനില്ല. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും കർഫ്യൂവിൽ ഇളവില്ല. കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളയുന്നതിനു മുന്നോടിയായി 35,000 കേന്ദ്രസേനയെ സർക്കാർ വിന്യസിച്ചിരുന്നു. ഇതിനുപുറമെ വീണ്ടുമൊരു 8,000 പേരെക്കൂടി വിമാനമാർഗം അവിടെ എത്തിച്ചു. ഇങ്ങനെ കർക്കശ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് അജിത് ഡോവൽ എത്തിയത്.
സ്ഥിതി അങ്ങേയറ്റം സംഘർഷഭരിതമാണെന്ന റിപ്പോർട്ടുകളാണ് പല കോണുകളിൽനിന്നും വന്നുകൊണ്ടിരിക്കുന്നത്. ചില മാധ്യമങ്ങളുടെ റിപ്പോർട്ടർമാർ വാർത്തകൾ കൈമാറുന്നത് സാറ്റലൈറ്റ് ഫോണും മറ്റും ഉപയോഗിച്ചാണ്. അതിനിടെയാണ് വിവാദ വിഡിയോ. ബലിപെരുന്നാൾ 12നാണ്. അപ്പോൾപോലും കർഫ്യൂ ഇളവുചെയ്യാൻ കഴിയുമോ എന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.