എൻ.എസ്.ജി ബേൺ സമ്മേളനം അടുത്തമാസം; ഇന്ത്യയുടെ അംഗത്വത്തിന് സാധ്യതയില്ല
text_fieldsന്യൂഡൽഹി: ആണവ വിതരണ സംഘത്തിെൻറ (എൻ.എസ്.ജി) പൂർണ്ണസമ്മേളനം അടുത്തമാസം സ്വിസ് തലസ്ഥാനമായ ബേണിൽ നടക്കും. എന്നാൽ, ഇന്ത്യയുടെ എൻ.എസ്.ജി പ്രവേശനം ഇപ്പോഴും അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. ചൈനയുടെ ശക്തമായ എതിർപ്പ് ഇന്ത്യയുടെ സാധ്യത കുറക്കുന്നുവെന്നാണ് വിദഗ്ധാഭിപ്രായം. ആണവായുധങ്ങൾ, സാേങ്കതിക വിദ്യ തുടങ്ങിയവയുടെ കയറ്റുമതി നിയന്ത്രിക്കുന്ന സംഘത്തിൽ അംഗത്വത്തിനായി കഴിഞ്ഞ വർഷം മെയിലാണ് ഇന്ത്യ അപേക്ഷിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ നടന്ന സോൾ സമ്മേളനത്തിലാണ് ഇന്ത്യയുടെ അംഗത്വം ചർച്ചയാകുന്നത്. അണവായുധ നിർവ്യാപന കരാറിൽ ഒപ്പുവച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തുടക്കത്തിൽ തന്നെ ചൈന ഇന്ത്യയുടെ അംഗത്വത്തെ എതിർത്തിരുന്നു. രണ്ടാമതും അംഗത്വത്തിനു വേണ്ടി ഇന്ത്യ ശ്രമം ശക്തമാക്കിയിട്ടുണ്ട്. യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്,റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്ക് വേണ്ടി ശബ്ദമുയർത്തുന്നുണ്ടെങ്കിലും ചൈന ഇപ്പോഴുംഎതിർപ്പിൽ തന്നെയാണ്. ബേൺ സമ്മേളനത്തിൽ ഇന്ത്യയുടെ അംഗത്വം ചർച്ചയാകുമെങ്കിലും സാഹചര്യങ്ങളിൽ മാറ്റമൊന്നുമില്ലാത്തതിനാൽ ഇന്ത്യക്ക് സാധ്യത കുറവാണെന്നാണ് വിദഗ്ധാഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.