ഗുജറാത്ത് സർവകലാശാലയിൽ എ.ബി.വി.പിയെ തൂത്തെറിഞ്ഞ് എന്‍.എസ്.യു
text_fieldsഗുജറാത്ത്: ഗുജറാത്ത് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ തോൽപിച്ച് എന്‍.എസ്.യു.ഐക്ക് തകർപ്പൻ ജയം. ആകെയുള്ള എട്ട് സീറ്റിൽ ആറുസീറ്റും കോൺഗ്രസിെൻറ വിദ്യാർഥി വിഭാഗമായ നാഷനൽ സ്റ്റുഡൻറ്സ് യൂനിയൻ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ) നേടി. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഞായറാഴ്ചയാണ് സെനറ്റ് തെരഞ്ഞെടുപ്പ് നടന്നത്.
“ബി.ജെ.പിയുടെ വിഭജന നയങ്ങൾ പ്രധാനമന്ത്രി മോദിയുടെ നാട്ടിലെ വിദ്യാർഥികൾ തള്ളിക്കളഞ്ഞ്, ഐക്യ ഇന്ത്യ എന്ന പ്രത്യയശാസ്ത്രം തിരഞ്ഞെടുത്തിരിക്കുന്നു’’ എന്ന് വിജയത്തെക്കുറിച്ച് എൻ.എസ്.യു.ഐ ട്വീറ്റ് ചെയ്തു.
Students of PM Modi's hometown rejected BJP's dividing policies & chosen the ideology of united India.
— NSUI (@nsui) March 9, 2020
NSUI won 6 out of 8 seats in Gujarat University Senate Elections.#NSUIWinsInGujarat pic.twitter.com/pnfxL8vfcO
ഗുജറാത്ത് കോളജ്, ആർ.എച്ച് പട്ടേൽ, ആർ.ജെ ടിബ്രവൽ, എച്ച്.കെ ആർട്സ്, രാഷ്ട്രീയഭാഷ കോളജ് എന്നീ കലായലയങ്ങളാണ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്. മൊത്തം 3,279 വോട്ടർമാരിൽ 2218 പേർ വോട്ട് രേഖപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.