പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ രാജഗോപാല ചിദംബരം അന്തരിച്ചു
text_fieldsമുംബൈ: പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ രാജഗോപാല ചിദംബരം (89) അന്തരിച്ചു. മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽ പുലർച്ചെ 3.20 ഓടെയാണ് അന്ത്യം.
1975ലെയും 1998ലെയും ആണവപരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിച്ചയാളാണ് രാജഗോപാല ചിദംബരം. ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയൻറിഫിക് അഡ്വൈസർ (2001–2018), ഭാഭാ ആറ്റോമിക് റിസർച്ച് സെൻറർ ഡയറക്ടർ (1990-1993), ആണവോർജ്ജ കമീഷൻ ചെയർമാൻ, ഗവൺമെൻറ് സെക്രട്ടറി തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
ഇൻറർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (1994-1995) ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ ചെയർമാനായിരുന്ന അദ്ദേഹം ഇന്ത്യയുടെ ആണവശേഷി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ്.
ഇന്ത്യയുടെ തദ്ദേശീയമായ സൂപ്പർ കമ്പ്യൂട്ടറുകളുടെ വികസനത്തിന് തുടക്കമിടുന്നതിലും രാജ്യത്തുടനീളമുള്ള ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ വിജ്ഞാന ശൃംഖലയുടെ ആശയം രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
1975-ൽ പത്മശ്രീ, 1999-ൽ പത്മവിഭൂഷൺ എന്നിവയുൾപ്പെടെയുള്ള ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.