മധ്യപ്രദേശിൽ നുഹുവിന് സമാനമായ കലാപമുണ്ടാകുമെന്ന പരാമർശം; വിശദീകരണവുമായി ദിഗ്വിജയ് സിങ്
text_fieldsഭോപാൽ: മധ്യപ്രദേശിൽ നുഹുവിന് സമാനമായ കലാപമുണ്ടാകുമെന്ന പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. പരാജയപ്പെടുകയാണെന്ന് തോന്നിയാൽ ബി.ജെ.പി ഉപയോഗിക്കുന്ന ആയുധമാണ് ഹിന്ദു-മുസ്ലിം, ഹിന്ദുസ്ഥാൻ-പാകിസ്ഥാൻ. ജാതി വിശ്വാസത്തിന്‍റെ പാതയാമെന്നും രാഷ്ട്രീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച ചേർന്ന അഭിഭാഷകരുടെ യോഗത്തിലായിരുന്നു മധ്യപ്രദേശിലും ഹരിയാനയിലെ നുഹുവിന് സമാനമായ അക്രമണം ഉണ്ടാകുമെന്ന് സിങ് പറഞ്ഞത്. മധ്യപ്രദേശിൽ ബി.ജെ.പി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും സംസ്ഥാനത്ത് ബി.ജെ.പി വിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. സിങ്ങിന്‍റെ പരാമർശത്തിനെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ദിഗ്വിജയ് സിങ്ങിന്‍റെ രീതിയാണെന്നും അദ്ദേഹത്തിന് പാർട്ടിയിൽ വിശ്വസ്തതയില്ലാതായിരിക്കുന്നുവെന്നുമായിരുന്നു ബി.ജെ.പി അധ്യക്ഷൻ വി.ഡി ശർമ സിങ് പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 39 സ്ഥാനാർത്ഥികളെയാണ് ബി.ജെ.പി നിശ്ചയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.