Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുർഷിദാബാദ്​ ബസപകടം:...

മുർഷിദാബാദ്​ ബസപകടം: മരണം 41 ആയി

text_fields
bookmark_border
മുർഷിദാബാദ്​ ബസപകടം: മരണം 41 ആയി
cancel

ബഹാരൻപുർ: പശ്ചിമ ബംഗാളിലെ മുർഷിദാബാദ്​ ജില്ലയിൽ കഴിഞ്ഞ ദിവസം ബസ്​ കനാലിൽ പതിച്ചുണ്ടായ അപകടത്തിൽ അഞ്ചു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 41 ആയി. അടിത്തട്ടിലെ ചളിയിൽ പുതഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹങ്ങളിൽ ചിലതെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥർ പറഞ്ഞു.

തിങ്കളാഴ്​ച രാവിലെ​ ആറു മണിയോടെയാണ്​ ബസ്​ കൈവരി തകർത്ത്​ ഗോഗ്ര കനാലി​​​െൻറ ആഴമേറിയ ഭാഗത്ത്​ പതിച്ചത്​. ഇരുൾ വീണതിനെ തുടർന്ന്​ അന്ന്​ വൈകീട്ട്​ നിർത്തിവെച്ച തിരച്ചിൽ ചൊവ്വാഴ്​ച രാവിലെ പുനരാരംഭിച്ചപ്പോഴാണ്​ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്​. ഇതുവരെയായി 35 പേരെ തിരിച്ചറിഞ്ഞതായും തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ മുർഷിദാബാദ്​ മെഡിക്കൽ കോളജിലെ മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്​ഥർ അറിയിച്ചു. ബസിൽ എത്ര പേർ യാത്ര ചെയ്​തിരുന്നുവെന്നതിനെക്കുറിച്ച്​ കൃത്യമായ സ്​ഥിരീകരണമില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadwest bengalbus accidentmalayalam news
News Summary - Number Of Dead In West Bengal Bus Accident Rises To 41- In
Next Story