‘അത് നെറ്റ്ഫ്ലിക്സുമായി ബന്ധപ്പെട്ട നമ്പറല്ല’; വ്യാജ സന്ദേശങ്ങൾക്ക് അമിത് ഷായുടെ തിരുത്ത്
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് മിസ്ഡ്കോളിലൂടെ പിന്തുണ രേഖപ്പെടുത്താനായി ബി.ജെ.പി അവതരിപ്പിച്ച മൊബൈ ൽ നമ്പർ തെറ്റായി പ്രചരിക്കപ്പെട്ടതിൽ വിശദീകരണവുമായി അമിത് ഷാ. ‘ആറ് മാസത്തെ സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ് ക്രിപ്ഷന് വേണ്ടി വിളിക്കുക’ എന്നും ‘വെറുതെ ഇരുന്നു ബോറടിക്കുന്നു ഇൗ നമ്പറിൽ വിളിക്കൂ നമുക്ക് സംസാരിക്ക ാം’ എന്നും തുടങ്ങി സ്ത്രീകളുടേതുൾപ്പെടെ വിവിധ ട്വിറ്റർ ഹാൻഡിലുകളിൽ ബി.ജെ.പി അവതരിപ്പിച്ച നമ്പർ നൽകി വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് പാർട്ടി അധ്യക്ഷൻ വിശദീകരണവുമായി എത്തിയത്.
‘‘ഇന്നലെ മുതൽ നമ്പറിനെ നെറ്റ്ഫ്ലിക്സ് ചാനലുമായി ചേർത്ത് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ആ നമ്പർ നെറ്റ്ഫ്ലിക്സുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ബി.ജെ.പിയുടെ ടോൾ ഫ്രീ നമ്പറാണ്.’’ അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് ബി.ജെ.പി ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരോട് മിസ്ഡ്കോളിലൂടെ അത് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് ചിലർ ജോലി വാഗ്ദാനമായും ഹണി ട്രാപ്പായും ഈ നമ്പറുകളിലേക്ക് ഡയൽ ചെയ്യിക്കാനുള്ള ‘കുറുക്കു വഴികളുമായി’ ഇറങ്ങിയത്. ഈ നമ്പറിൽ അബദ്ധത്തിൽ വിളിക്കുന്നവരെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരായി രജിസ്റ്റർ ചെയ്യും.
‘സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കാൻ ഇൗ നമ്പറിൽ വിളിക്കൂ.. എന്ന തെറ്റായ സന്ദേശത്തിന് അത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമാക്കിക്കൊണ്ട് നെറ്റ്ഫ്ലിക്സ് തന്നെ രംഗത്തു വന്നു. വ്യാജ പ്രചരണം പൊളിഞ്ഞതോടെ ഇതിനെതിരെ പരിഹാസവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്.
This is absolutely fake. If you want free Netflix please use someone else's account like the rest of us. https://t.co/PHhwdA3sEI
— Netflix India (@NetflixIndia) January 4, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.