Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rahul gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightവാക്​സിനുകളുടേതല്ല,...

വാക്​സിനുകളുടേതല്ല, കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂട്ടി -രാഹുൽ ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ വിപുലീകരണത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്​ നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. മന്ത്രിമാരുടെ എണ്ണം കൂട്ടിയെന്നും കോവിഡ്​ പ്രതിരോധ വാക്​സിനുകളുടേതല്ല എന്നുമായിരുന്നു രാഹുലിന്‍റെ പ്രതികരണം.

'വാക്​സിനുകള​ുടേതല്ല, മന്ത്രിമാരുടെ എണ്ണം കൂട്ടി' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു. കൂടാതെ രാജ്യത്തെ വാക്​സിനേഷൻ നിരക്ക്​ സംബന്ധിച്ച കണക്കും ട്വീറ്റിൽ പങ്കുവെച്ചു.

ഇന്ത്യയിൽ കോവിഡിന്‍റെ മൂന്നാംതരംഗം ഒഴിവാക്കുന്നതിന്​ ഡിസംബറോടെ 60 ശതമാനംപേരും വാക്​സിൻ സ്വീകരിക്കണം. ഇതിനായി 88ലക്ഷം പേർക്ക്​ പ്രതിദിനം വാക്​സിൻ നൽകണം. എന്നാൽ ഇന്ത്യയിൽ പ്രതിദിനം ഇത്രപേർക്ക്​ നിലവിൽ വാക്​സിൻ നൽകുന്നില്ല. വാക്​സിൻ നൽകുന്നതിലെ ഈ കുറവ്​ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും.

ശനിയാഴ്ച 37ലക്ഷം പേർക്കാണ്​ വാക്​സിൻ നൽകിയത്​. അതായത്​ 51 ലക്ഷത്തിന്‍റെ കുറവ്​. കഴിഞ്ഞ ഏഴുദിവസത്തെ കണക്കുകളിലും ഇത്തരം കുറവ്​ കാണാൻ സാധിക്കുമെന്നും രാഹുൽ പങ്കുവെച്ച ചാർട്ടിൽ പറയുന്നു.

കേന്ദ്രമന്ത്രിസഭ 36 പുതുമുഖങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചതിന്​ പിന്നാലെയാണ്​ രാഹുലിന്‍റെ വിമർശനം. ഇതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 78ആയി. 81ആണ്​ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താവുന്ന മന്ത്രിമാരുടെ പരമാവധി എണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationCabinet expansionRahul Gandhi
News Summary - Number of ministers up, not vaccines Rahul Gandhi after Cabinet expansion
Next Story