ബിഹാറിൽ സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്തു
text_fieldsശൈഖ്പുര: ബിഹാറിലെ ശൈഖ്പുര ജില്ലയിൽ സന്യാസിനി കൂട്ടബലാത്സംഗത ്തിനിരയായി. നവാദ ജില്ലയിലെ കകോലാത് ഗ്രാമത്തിലുള്ള ആശ്രമത്തിൽനിന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് പോകുേമ്പാൾ ഞായറാഴ്ച രാത്രി ഫുൽച്ചോദ് എന്ന സ്ഥലത്തുവെച്ചാണ് സംഭവമെന്ന് വനിത പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ യശോദ ദേവി പറഞ്ഞു.
സന്യാസിനിയുടെ അമ്മക്ക് സുഖമില്ലെന്ന് അറിയിച്ച് രണ്ടുപേർ ആശ്രമത്തിൽ എത്തുകയായിരുന്നു. ഇതേതുടർന്ന് രണ്ട് സഹായികൾക്കും ആശ്രമത്തിൽ വന്നവർക്കുമൊപ്പം സന്യാസിനി അമ്മയെ കാണാൻ വാഹനത്തിൽ പുറപ്പെട്ടു. വഴിമേധ്യ നാലുപേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സന്യാസിനിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി. പ്രതികളായ നാലുപേരും സ്ഥലത്തുനിന്ന് മുങ്ങിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.