മതപരിവർത്തനം ആരോപിച്ച് യു.പിയിൽ കന്യാസ്ത്രീകളെ ആക്രമിച്ചു; ഹിന്ദു യുവവാഹിനി പ്രവർത്തകർക്കെതിരെ പരാതി
text_fieldsലഖ്നൗ: ഉത്തർ പ്രദേശിൽ ഹിന്ദുത്വവാദികൾ വീണ്ടും കന്യാസ്ത്രീകളെ ആക്രമിച്ചു. മതപരിവർത്തനം നടത്തുന്നതായി ആരോപിച്ചാണ് മർദനം.
കഴിഞ്ഞയാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. സംഭവത്തിൽ ഹിന്ദു യുവവാഹിനി പ്രവർത്തകർക്കെതിരെ പരാതി നൽകി. കാത്തലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും സഹപ്രവര്‍ത്തക സിസ്റ്റര്‍ റോഷ്‌നി മിന്‍ജുമാണ് അക്രമിക്കപ്പെട്ടത്.
മിര്‍പുരില്‍നിന്ന് വാരാണസിയിലേക്ക് പോകാന്‍ മൗ ബസ്സ്റ്റാന്ഡിലെത്തിയതായിരുന്നു ഇവർ. മതപരിവര്‍ത്തനം നടത്താനാണ് എത്തിയെതന്നാരോപിച്ച് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുവെക്കുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി.
തുടര്‍ന്ന് കന്യാസ്ത്രീകളെ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടശേഷമാണ് ഇവരെ മോചിപ്പിച്ചത്. കന്യാസ്ത്രീകൾ പരാതി നൽകിയിട്ടുണ്ടെങ്കിലും കേസെടുത്തിട്ടില്ലെന്നാണ് വിവരം.
ഈ വർഷം മാർച്ചിൽ ഝാൻസിയിൽവെച്ചും കന്യാസ്ത്രീകൾ ആക്രമത്തിന് ഇരയായിരുന്നു. ഡൽഹിയിൽനിന്ന് ഒഡിഷയിലേക്ക് പോകുകയായിരുന്ന മലയാളി അടക്കമുള്ള കന്യാസ്ത്രീകൾക്കുനേരെയാണ് ഹിന്ദുത്വ തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടത്.
മാർച്ച് 19നാണ് തിരുഹൃദയ സന്യാസിനി സമൂഹത്തിെൻറ ഡൽഹി പ്രൊവിൻസിലെ ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകളെ ഡൽഹി നിസാമുദ്ദീൻ െറയിൽവേ സ്റ്റേഷനിൽനിന്ന് പിന്തുടർന്ന് ബജ്റംഗ്ദളുകാർ അതിക്രമം കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.