കന്യാസ്ത്രീകളെ ട്രെയിനിൽ ആക്രമിച്ച സംഭവം: മുഖം രക്ഷിക്കൽ അറസ്റ്റുമായി യു.പി പൊലീസ്
text_fieldsന്യൂഡൽഹി: മലയാളി അടക്കമുള്ള കന്യാസ്ത്രീകളെ ഡൽഹിയിൽനിന്ന് ഒഡിഷയിലേക്കുള്ള യാത്രാമധ്യേ ആക്രമിച്ച സംഭവത്തിൽ മൂന്ന് ഹിന്ദുത്വ സംഘടന പ്രവർത്തകർ ഝാൻസിയിൽ അറസ്റ്റിൽ. അഞ്ചൽ അർജാറിയ, പുർഗേഷ് അമാറിയ, അജയ് ശങ്കർ തിവാരി എന്നിവരാണ് പിടിയിലായത്. ഇവരെ ഈ മാസം ആറു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞമാസം 19ന് ഉൽകൽ എക്സ്പ്രസിൽ യാത്ര ചെയ്ത സേക്രഡ് ഹാർട്ട് (തിരുഹൃദയ) സഭാംഗങ്ങളായ രണ്ട് കന്യാസ്ത്രീകൾക്കും രണ്ട് സന്യാസാർഥിനികൾക്കും നേരെ മതപരിവർത്തനം ആരോപിച്ചാണ് എ.ബി.വി.പി പ്രവർത്തകർ അതിക്രമം അഴിച്ചുവിട്ടത്. പിന്നീട് പൊലീസിനെയും കൂടുതൽ സംഘ് പരിവാറുകാരെയും വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് ഝാൻസി െറയിൽവേ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു.
എന്നാൽ, അക്രമസംഘത്തിൽപ്പെട്ടവരല്ല, കന്യാസ്ത്രീകൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്ത പൊലീസിനെതിരെ പ്രതിഷേധ പരിപാടി നടത്തുമെന്ന് പറഞ്ഞവരാണ് അറസ്റ്റിലായ രണ്ടുപേർ. ഇവർക്കെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കന്യാസ്ത്രീകളെ സംഘ്പരിവാർ അക്രമിച്ച സംഭവം കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഉന്നയിച്ചതോടെ പ്രതിരോധത്തിലായ ബി.ജെ.പി മുഖം രക്ഷിക്കാൻ നടത്തിയ അറസ്റ്റാണിതെന്ന് ആക്ഷേപമുണ്ട്.
സഭാ നേതാക്കളുടെ പരാതിയെ തുടർന്ന് അക്രമികൾക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്തരമൊരു സംഗതി നടന്നിട്ടേയില്ലെന്നായിരുന്നു റെയിൽവേ മന്ത്രി പീയുഷ് ഗോയലിെൻറ വാദം. ഇതിനെതിരെ സഭാനേതൃത്വം ശക്തമായി രംഗത്തുവന്നിരുന്നു. സംഭവത്തിൽ കൈക്കൊണ്ട നടപടി നാലാഴ്ചക്കകം വ്യക്തമാക്കാൻ സുപ്രീംകോടതി അഭിഭാഷക ജെസ്സി കുര്യൻ മാർച്ച് 24ന് നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമീഷൻ നിർദേശം നൽകിയിരുന്നു.
ഋഷിേകശിലെ ട്രെയിനിങ് ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എ.ബി.വി.പി അംഗങ്ങളാണ് ട്രെയിനിൽ അതിക്രമം നടത്തിയതെന്ന് എസ്.പി നേരത്തേ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
അതേ ട്രെയിനിൽ ഡൽഹി നിസാമുദ്ദീനിൽ നിന്ന് ഒഡിഷയിലെ റൂർക്കിയിലേക്ക് പുറപ്പെട്ടതായിരുന്നു കന്യാസ്ത്രീകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.