നഴ്സ് വാർഡിനുള്ളിൽ തീപ്പെട്ടി കത്തിച്ചതാണ് ഝാൻസി ആശുപത്രി ദുരന്തത്തിന് കാരണമെന്ന് സാക്ഷിമൊഴി
text_fieldsലഖ്നോ: നഴ്സ് വാർഡിനുള്ളിൽ തീപ്പെട്ടി കത്തിച്ചതാണ് ഝാൻസി ആശുപത്രി ദുരന്തത്തിന് കാരണമെന്ന് സാക്ഷിമൊഴി. ഹാമിർപൂരിൽ നിന്നുള്ള ഭഗ്‍വാൻ ദാസാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. നഴ്സിന്റെ ആശ്രദ്ധയാണ് ദുരന്തത്തിന് കാരണമെന്നാണ് വെളിപ്പെടുത്തൽ.
ഓക്സിജൻ സിലിണ്ടർ കണക്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നഴ്സ് തീപ്പെട്ടി കത്തിച്ചതാണ് ദുരന്തത്തിന് കാരണം. നഴ്സ് തീപ്പെട്ടി കത്തിച്ചതിന് പിന്നാലെ വാർഡിൽ തീപടരുകയായിരുന്നു. ചില കുട്ടികളെ തനിക്ക് രക്ഷിക്കാൻ സാധിച്ചു. മറ്റ് ആളുകളുടെ സഹായത്തോടെ ചിലരെ പുറത്തെക്കാനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന പ്രാഥമികമായ വിലയിരുത്തലുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും യു.പി സർക്കാറും പ്രധാനമന്ത്രിയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പത്ത് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യമുണ്ടായിരുന്നു. നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ (എൻ.ഐ.സി.യു) വെള്ളിയാഴ്ച രാത്രി 10.30ഓടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 16 കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.