മലയാളി നഴ്സിെൻറ ആത്മഹത്യശ്രമം; ഡൽഹിയിൽ നഴ്സുമാർ സമരത്തിൽ
text_fieldsന്യൂഡൽഹി: മാനേജ്മെൻറിെൻറ പകപോക്കൽ നടപടിക്ക് ഇരയായതിനെത്തുടർന്ന് ഡൽഹിയിൽ മലയാളി നഴ്സിെൻറ ആത്മഹത്യശ്രമം. ഡൽഹി വസന്തകുഞ്ചിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസിൽ (െഎ.എൽ.ബി.എസ്) േജാലിചെയ്യുന്ന ആലപ്പുഴ സ്വദേശിനിയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആത്മഹത്യക്ക് ശ്രമിച്ചത്.
ഇവർ അഞ്ചു വർഷമായി കരാർ അടിസ്ഥാനത്തിൽ െഎ.എൽ.ബി.എസിൽ ജോലിചെയ്തുവരുകയായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാർ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയ സമയത്ത് മാനേജ്മെൻറിനെതിരെ നഴ്സ് പരാതി പറഞ്ഞിരുന്നു. കൂടാതെ, ആശുപത്രിയിൽ നടന്നുവരുന്ന തൊഴിൽ ചൂഷണത്തിനെതിരെ സമരം നയിച്ചിരുന്നതും ഇവരായിരുന്നു. ഇതേത്തുടർന്നാണ് മാനേജ്മെൻറ് നടപടിയെടുത്തതെന്ന് മറ്റു നഴ്സുമാർ ആരോപിച്ചു. സഹപ്രവർത്തകക്കു നേരെയുണ്ടായ നടപടിയിൽ പ്രതിഷേധിച്ച് ശനിഴാഴ്ച എ.എൽ.ബി.എസിലെ നഴ്സുമാർ സമരം പ്രഖ്യാപിച്ചു.
തൊഴിൽ പീഡനം അവസാനിപ്പിക്കുക, പിരിച്ചുവിട്ട നഴ്സിനെ തിരിച്ചെടുക്കുക, വിഷയത്തിൽ ഡൽഹി സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച നഴ്സുമാർ ആശുപത്രി കവാടത്തിനരികെ കുത്തിയിരിക്കുകയാണ്.
രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ ഡ്യൂട്ടി അവസാനിപ്പിച്ച് പോകുന്നത് ആശുപത്രി അധികൃതർ തടഞ്ഞതായും ആരോപണമുണ്ട്. എയിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള നഴ്സ് അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡൽഹി സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) പ്രസിഡൻറ് ജാസ്മിൻ ഷാ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.