Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.സി.യു ബെഡിന്​ 1.30...

ഐ.സി.യു ബെഡിന്​ 1.30 ലക്ഷം രൂപ കൈക്കൂലി; നഴ്​സ്​ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

ജയ്​പൂർ: ഐ.സി.യു ബെഡിന്​ രോഗിയിൽ നിന്ന്​ കൈക്കൂലി വാങ്ങിയ നഴ്​സ്​ അറസ്​റ്റിൽ. രാജസ്ഥാൻ ആൻറി കറപ്​ഷൻ ബ്യൂറോയാണ്​ മെട്രോ മാസ്​ ആശുപത്രിയിലെ നഴ്​സായ അശോക്​ കുമാർ ഗുജ്ജാറിനെ അറസ്​റ്റ്​ ചെയ്​തത്​.

ഐ.സി.യു ബെഡ്​ സംഘടിപ്പിക്കുന്നതിന്​ ഇയാൾ രോഗിയിൽ നിന്ന്​ 1.30 ലക്ഷം രൂപയാണ്​ കൈക്കൂലിയായി ചോദിച്ചത്​. രാജസ്ഥാൻ ആരോഗ്യസർവകലാശാലയിൽ കോവിഡ്​ രോഗികൾക്കായി ഏർപ്പെടുത്തിയ പ്രത്യേക ചികിത്സ സംവിധാനത്തിൽ ഐ.സി.യു ബെഡ്​ സംഘടിപ്പിച്ച്​ നൽകാമെന്ന്​ പറഞ്ഞതായിരുന്നു കൈക്കൂലി ചോദിച്ചതെന്ന്​ ഡി.ജി.പി ബി.എൽ സോണി പറഞ്ഞു.

ഇതിൽ 95,000 രൂപ പരാതിക്കാരൻ നഴ്​സിന്​ നൽകി. 23,000 രൂപ കൂടി പരാതിക്കാരനിൽ നിന്ന്​ വാങ്ങുന്നതിനിടെയാണ്​ നഴ്​സ്​ അറസ്​റ്റിലായത്​. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡി.ജി.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribe​Covid 19
News Summary - Nurse takes bribe to arrange ICU bed for Covid patient in Rajasthan, arrested
Next Story