നഴ്സിന് കോവിഡ്; ഡൽഹി ഹിന്ദു റാവു ആശുപത്രി അടച്ചിട്ടു
text_fieldsന്യൂഡൽഹി: വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന ഹിന്ദു റാവു ആശുപത്രിയിലെ നഴ്സിന് കോവ ിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി അടച്ചിട്ടു. ശനിയാഴ്ചയാണ് നഴ്സിന് കോവിഡ് കണ്ടെത്തിയത്. ഇതേത ുടർന്ന് അണുനശീകരണ പ്രവർത്തനങ്ങൾക്കായാണ് ആശുപത്രി അടച്ചിട്ടത്.
കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിലെ വിവിധ സെക്ഷനുകളിൽ നഴ്സ് േജാലി ചെയ്തിരുന്നു. ഇതേ തുടർന്നാണ് ആശുപത്രി മുഴുവൻ അടച്ചിട്ടതെന്നും നഴ്സുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും മുനിസിപ്പൽ കമീഷനർ വർഷ ജോഷി പറഞ്ഞു. നിലവിൽ ഗൈനക്കോളജി വാർഡിൽ മാത്രമാണ് രോഗികളുള്ളത്. സംഭവത്തിൽ വീഴ്ച ശ്രദ്ധയിൽപ്പെട്ടതായും ഇതിനെതിരെ അന്വേഷണം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
വടക്കൻ ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രിയാണ് ഹിന്ദു റാവു. നഴ്സിന് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ മറ്റു സഹപ്രവർത്തകരുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചു. തിങ്കളാഴ്ച ഇവരുടെ പരിശോധന ഫലം ലഭിക്കും. ഡൽഹിയിൽ ഇതുവരെ 2625 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച മാത്രം 111പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.