ഡൽഹി നഴ്സുമാരുടെ സമരം ഒത്തു തീർന്നു
text_fieldsന്യൂഡൽഹി: ഐ.എല്‍.ബി.എസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർന്നു. സമരം ചെയ്തതിന് പിരിച്ചു വിട്ട അഞ്ച് നഴ്സുമാരെയും തിരിച്ചെടുക്കാൻ ധാരണയായതിനെ തുടർന്നാണ് സമരം ഒത്തുതീർന്നത്. അതേസമയം, ആത്മഹത്യക്ക് ശ്രമിച്ച നഴ്സ് ആശുപത്രി അധികൃതർക്കെതിരെ കേസുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
തൊഴിൽ പീഡനത്തെ തുടർന്ന് മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ഡൽഹി വസന്ത് കുഞ്ചിലെ ഐ.എല്‍.ബി.എസ് ആശുപത്രിയിൽ നഴ്സിംഗ് സമരം ശക്തമായത്. ഒരാഴ്ചയായി മലയാളികൾ ഉൾപ്പെടുന്ന 100 റോളം നഴ്സുമാർ സമരത്തിലായിരുന്നു. നേരത്തെ പല തവണ ചർച്ച നടന്നെങ്കിലും പിരിച്ച് വിട്ട നഴ്സുമാരെ തിരിച്ചെടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല.
ആത്മഹത്യക്ക് ശ്രമിച്ച നഴ്സ് തൊഴിൽ പീഡനം അടക്കമുള്ളവ ചൂണ്ടിക്കാട്ടി നേരത്തെ നൽകിയ കേസുകളാണ് നിലവിലുള്ളത്. ആത്മഹത്യാശ്രമത്തിനു ശേഷം ആശുപത്രയിൽ ചികിത്സയിലായിരിക്കെ മരുന്ന് അധികമായി കൂത്തി വച്ച് തന്നെ കൊല്ലാൻ ശ്രമിച്ചെന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു. കേസുകൾ പിൻവലിക്കാതെ ഇൗ നഴ്സിനെ ജോലിയിൽ തിരിച്ചടുക്കില്ലെന്ന നിലപാടിലാണ് ഇപ്പോഴും ആശുപത്രി അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.