ചീഫ് ജസ്റ്റിസ് എന്ന നിലയിൽ പ്രതീക്ഷക്കൊത്ത് ഉയർന്നുവെന്ന് കരുതുന്നതായി എൻ.വി രമണ
text_fieldsന്യൂഡൽഹി: നിങ്ങളുടെ പ്രതീക്ഷക്കൊത്ത് താൻ നിലകൊണ്ടുവെന്ന് കരുതുന്നതായി സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എൻ.വി രമണ. ഇന്ന് സ്ഥാനമൊഴിയുന്ന രമണ ഡൽഹി ഹൈകോടതി ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എന്ന നിലയിലുള്ള എന്റെ ജോലികൾ സാധ്യമായ എല്ലാ വഴികളിലൂടെയും നിറവേറ്റി. അടിസ്ഥാന സൗകര്യവികസനവും ജഡ്ജിമാരുടെ നിയമനവും എന്ന രണ്ട് വിഷയങ്ങൾ കാര്യമായി പരിഗണിച്ചു.
തന്റെ ഭരണകാലത്ത് സുപ്രിം കോടതി കൊളീജിയം വിവിധ ഹൈകോടതികളിലായി 224 ജഡ്ജിമാരെ നിയമിച്ചുവെന്നും ഡൽഹി ഹൈകോടതിയുമായി ബന്ധപ്പെട്ട എല്ലാ പേരുകളും അംഗീകരിച്ചിട്ടുണ്ടെന്നും ഈ ശിപാർശകൾ കേന്ദ്രം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രമണ കൂട്ടിച്ചേർത്തു.
സുപ്രിം കോടതിയിലെയും കൊളീജിയത്തിലെയും സഹ ജഡ്ജിമാരുടെ പിന്തുണയാണ് ഇതിനെല്ലാം തുണയായത്.
ഡൽഹി ഹൈകോടതിയിലെ വ്യവഹാരങ്ങളുടെ എണ്ണം മൂലം അതിനെ മറ്റു കോടതികളുമൊന്നുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് എൻ.വി രമണ പറഞ്ഞു. മറ്റ് ഹൈകോടതികളിൽ ജഡ്ജിമാർ വൈകീട്ട് നാലോടുകൂടി പണി നിർത്തുമ്പോൾ ഡൽഹിയിൽ രാത്രി 8-9 മണി വരെ ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2013 സെപ്റ്റംബർ മുതൽ 2014 ഫെബ്രുവരി വരെ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു എൻ.വി. രമണ.
ഡൽഹി ഹൈകോടതി ജസ്റ്റിസ് ആയിരുന്നപ്പോൾ എനിക്ക് ഒരു സമരമോ ധർണയോ മറ്റെന്തെങ്കിലുമോ നേരിടേണ്ടി വന്നിട്ടില്ല. ഇതാണ് ഏറ്റവും വലിയ നേട്ടം. നിങ്ങൾ ഡൽഹിയിലേക്ക് പോകുകയാണ്, ധർണയ്ക്കും സമരത്തിനും തയ്യാറാവണമെന്ന് എനിക്ക് ആദ്യം മുന്നറിയിപ്പ് നൽകിയതാണ്. അത് ഒരിക്കലും സംഭവിച്ചിട്ടില്ല. അവിടെയുള്ള ആളുകൾ വളരെ സംസ്‌കാരമുള്ളവരും അറിവുള്ളവരും ആണെങ്കിലും ആക്രമണോത്സുകരുമാണ് എന്ന് തനിക്ക് ഉപദേശം ലഭിച്ചിരുന്നു. ഡൽഹിയിലേക്ക് പോകുന്നതിന് മുമ്പ് തന്നോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ എല്ലാവരിൽ നിന്നും തനിക്ക് വാത്സല്യവും പ്രോത്സാഹനവും ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.