ന്യായ് പദ്ധതി: പണം നൽകുക കുടുംബനാഥയുടെ അക്കൗണ്ടിൽ
text_fieldsന്യൂഡൽഹി: നയുതം ആയ് യോജന (ന്യായ്) പദ്ധതിയിൽ പാവങ്ങൾക്കുള്ള മിനിമം വേതനത്തിനുള്ള പണം കുടുംബനാഥ യുടെ അക്കൗണ്ടിലായിരിക്കും നൽകുകയെന്ന് കോൺഗ്രസ്. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വാർത്താസമ്മേളനത്തിലാണ് പദ ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.
ന്യായ് പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കും. മിനിമം വേതന പദ്ധ തി വരുന്നത് കൊണ്ട് മറ്റൊരു പദ്ധതിയും റദ്ദാക്കില്ല. സബ്സിഡികൾ വെട്ടിക്കുറക്കില്ലെന്നും സുർജേവാല വ്യക്തമാക്ക ി.
പാവപ്പെട്ടവർക്ക് വേണ്ടിയുള്ള മിനിമം വേതനം പദ്ധതിയെ കേന്ദ്രമന്ത്രിമാർ എതിർക്കുന്നു. ഇവർക്ക് ഒപ്പമാണോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് വ്യക്തമാക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.
വോട്ടർമാരെ കബളിപ്പിക്കാനുള്ള പദ്ധതിയാണ് കോൺഗ്രസ് പ്രഖ്യാപിച്ചതെന്നാണ് ബി.ജെ.പി ആരോപണം. എന്നാൽ, 15 ലക്ഷം രൂപ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന വാഗ്ദാനം എവിടെ നടപ്പായെന്നും കോൺഗ്രസ് തിരിച്ചടിക്കുന്നു.
ഒരു കുടുംബത്തിന്റെ പ്രതിമാസ വരുമാനം 12,000 രൂപയിൽ കുറയുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് നയുതം ആയ് യോജന (ന്യായ്) പദ്ധതി. കുടുംബത്തിന്റെ അധ്വാനശേഷിയിൽ നിന്നുള്ള വരുമാനം അത്രത്തോളമില്ലെങ്കിൽ ബാക്കി തുക സർക്കാർ സഹായമായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
വരുമാനത്തിന് അനുസൃതമായി ഒാരോ കുടുംബത്തിനും നൽകുന്ന തുക വ്യത്യസ്തം. പരമാവധി 6,000 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.