Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിന്തുണ ഉറപ്പിക്കാൻ...

പിന്തുണ ഉറപ്പിക്കാൻ എം.എൽ.എമാരുടെ യോഗം വിളിച്ച് ശശികല

text_fields
bookmark_border
പിന്തുണ ഉറപ്പിക്കാൻ എം.എൽ.എമാരുടെ യോഗം വിളിച്ച് ശശികല
cancel

ചെന്നൈ: എ.​െഎ.എ.ഡി.എം.കെ പിളർപ്പിലേക്ക്​ പോകുന്നതിനി​െട പാർട്ടിയിൽ സ്​ഥനമുറപ്പിക്കാൻ എം.എൽ.എമാരുടെ യോഗം വിളിച്ച്​ ശശികല. ഇന്ന്​ രാവിലെ 10ന്​ ​ചെന്നൈയിലെ പാർട്ടി ആസ്​ഥാനത്ത്​ ശശികല വിഭാഗത്തോട്​ കൂറുള്ള എം.എൽ.എ മാരുടെ യോഗം ​േചരും.

രാജി പിൻവലിക്കാൻ തയാറാണെന്ന്​ ഒ. പന്നീർ​ശെൽവത്തി​​െൻറ പ്രഖ്യാപനത്തോടെ തമിഴ്​നാട്ടി​​െൻറ ഭാവി ഇനി ഗവർണറുടെ കൈയിലാണ്​. ഗവർണർക്ക്​ വേണ​െമങ്കിൽ രാഷ്​ട്രപതി ഭരണം പ്രഖ്യാപിക്കാം. അല്ലെങ്കിൽ ഒ.പി.എസി​​െൻറ രാജി പിൻവലിക്കാനുള്ള തീരുമാനം അംഗീകരിക്കാം. അങ്ങനെയെങ്കിൽ പന്നീർശെൽവം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.

ഒറ്റരാത്രി കൊണ്ടു തന്നെ സംസ്​ഥാനത്ത്​ പനീർശെൽവത്തിന്​ വലിയ ജനസമ്മതി ലഭിച്ചിട്ടുണ്ട്​. പലയിടത്തും പന്നീർശെൽവത്തെ അനുകൂലിച്ച്​ പോസ്​റ്ററുകളും ഉയർന്നിട്ടുണ്ട്​. ജനങ്ങൾക്കിഷ്​ടമുള്ളവർ സംസ്​ഥാനം ഭരിക്കുന്നതിനെ പിന്തുണക്കുമെന്ന എം.കെ സ്​റ്റാലി​​െൻറ വാക്കുകൾ ഒ. പന്നീർശെൽവത്തെ ഡി.എം.കെ പിന്തുണക്കുമെന്നുള്ള ഉറപ്പാണ്​ നൽകുന്നത്​. കോൺഗ്രസും പന്നീർശെൽവത്തെ പിന്തുണച്ചേക്കും.

അതേസമയം, പാർട്ടി തന്നോടൊപ്പമാണെന്നും പന്നീർശെൽവവും സ്​റ്റാലിനും ഒത്തുകളിച്ചതാണ്​ പ്രശ്​നങ്ങൾക്ക്​ കാരണമെന്നും ശശികല ചൊവ്വാഴ്ച രാത്രി പ്രതികരിച്ചിരുന്നു. പന്നീർശെൽവത്തെ പുറത്താക്കിയെന്നും ശശികല വിഭാഗം പറയുന്നു. ഡി.എം.കെയും കോൺഗ്രസും പന്നീർശെൽവത്തെ പിന്തുണക്കുന്നതിനാൽ ഏറ്റവും കൂടുതൽ അണ്ണാ ഡി.എം.കെ എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാനായിരിക്കും ശശികല ശ്രമിക്കുക. 134 എം.എൽ.എമാരാണ്​ അണ്ണാ ഡി.എം.കെക്കുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalaaiadmko.paneerselvam
News Summary - o. paneerselvam expelled from party
Next Story