2016ന് മുമ്പ് മിന്നലാക്രമണം നടത്തിയതിന് രേഖകളില്ലെന്ന് സേന
text_fieldsന്യൂഡൽഹി: ഇന്ത്യൻ സേന 2016 സെപ്റ്റംബർ 29ന് മുമ്പ് മിന്നലാക്രമണം നടത്തിയതിെൻറ രേഖകളൊന്നും കൈയിലില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് മിലിട്ടറി ഒാപറേഷൻസ് (ഡി.ജി.എം.ഒ) വ്യക്തമാക്കി. വാർത്ത ഏജൻസിയായ പി.ടി.െഎ നൽകിയ വിവരാവകാശ അപേക്ഷയിലാണ് സൈന്യത്തിെൻറ മറുപടി.
2016 സെപ്റ്റംബർ 29ന് മിന്നലാക്രമണം നടത്തിയതായി ഡി.ജി.എം.ഒ അറിയിച്ചു. ഇന്ത്യൻ സേനയുടെ ചരിത്രത്തിൽ ആദ്യമായാണ് അതിർത്തികടന്ന് മിന്നലാക്രമണം നടത്തിയതെന്ന് നേരത്തെ, സൈന്യം വാർത്താകുറിപ്പിൽ അവകാശപ്പെട്ടിരുന്നു. തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബയുടെ പാകിസ്താനിലെ ക്യാമ്പുകൾക്ക് നേരെയാണ് ഇന്ത്യൻ സേന 2016ൽ മിന്നലാക്രമണം നടത്തി കനത്ത നാശനഷ്ടം വരുത്തിയത്. നിയന്ത്രണ രേഖയിൽനിന്നും 700 മീറ്റർ കടന്ന് നടത്തിയ ആക്രമണത്തിൽ 20 തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.
മിന്നലാക്രമണത്തിെൻറ നിർവചനവും വിവരാവകാശ അപേക്ഷയിൽ തേടിയിരുന്നു. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ലക്ഷ്യസ്ഥാനത്ത് നാശനഷ്ടം വരുത്തുക എന്നതാണ് ഇതിലൂെട ഉദ്ദേശിക്കുന്നതെന്ന് മറുപടിയിൽ വ്യക്തമാക്കി. 2004നും 2014നും ഇടയിൽ മിന്നലാക്രമണം നടത്തിയിട്ടുണ്ടോ എന്നായിരുന്നു പി.ടി.െഎ വിവരാവകാശ അപേക്ഷയിലൂടെ അന്വേഷിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.