കെജ്രിവാളിെൻറ സത്യപ്രതിജ്ഞ; മുഖ്യമന്ത്രിമാർക്കും പാർട്ടികൾക്കും ക്ഷണമില്ല
text_fieldsന്യൂഡൽഹി: ഞായാറാഴ്ച രാംലീല മൈതാനിയിൽ നടക്കുന്ന അരവിന്ദ് കെജ്രിവാളിെൻറ സത്യ പ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രിമാർക്കും രാഷ്ട്രീയപാർട്ടി നേതൃത്വത്തിനും ക്ഷ ണമില്ല. ചടങ്ങ് ലളിതമായിരിക്കുമെന്നും പൊതുജനങ്ങളെ ക്ഷണിക്കുെന്നന്നും ആം ആദ്മി പാർട്ടി കൺവീനർ േഗാപാൽ റായി പറഞ്ഞു.
ഡൽഹിൽ മൂന്നാം തവണയാണ് കെജ്രിവാൾ സത്യപ ്രതിജ്ഞ ചെയ്യുന്നത്. ഒപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. രണ്ടാം കെജ്രിവാൾ സർക്കാറിൽ മന്ത്രിമാരായിരുന്ന ഏഴുപേരും തുടരുമെന്നാണ് സൂചന. പുതുമുഖങ്ങളായ രാഘവ് ഛദ്ദ, അതിഷി മർലേന എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നകാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
70ൽ 62 സീറ്റ് നേടിയാണ് കെജ്രിവാൾ സർക്കാർ അധികാരമേൽക്കുന്നത്. 2020ൽ നടക്കുന്ന മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലേക്ക് ഇപ്പോൾതന്നെ പ്രവർത്തനം ആരംഭിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. നിലവിൽ ഡൽഹിയിലെ മൂന്നു മുനിസിപ്പാലിറ്റികളും ബി.ജെ.പിയാണ് ഭരിക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് ആപ്പിന് 11 ലക്ഷം പുതിയ അംഗത്വം
ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ വിജയം തൂത്തുവാരി 24 മണിക്കൂറിനകം പാർട്ടിയിൽ പുതുതായി അംഗത്വമെടുത്തത് 11 ലക്ഷം പേരെന്ന് ആം ആദ്മി പാർട്ടി.
വിവിധ സംസ്ഥാനങ്ങളിൽനിന്നുമായാണ് ഇത്രയും പേർ അംഗത്വമെടുത്തതെന്നും പാർട്ടി വ്യക്തമാക്കി. പാർട്ടി നൽകിയ മൊബൈൽ നമ്പറിൽ മിസ്കോൾ വഴി അംഗത്വമെടുത്തവരുടെ കണക്കാണിത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ അംഗത്വമെടുക്കുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.