Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്ക്​...

മോദിക്ക്​ നന്ദിയറിയിച്ച്​ ഒബാമ

text_fields
bookmark_border
മോദിക്ക്​ നന്ദിയറിയിച്ച്​ ഒബാമ
cancel

വാഷിങ്​ടൺ: . ഇന്ത്യയും ​അമേരിക്കയും തമ്മിലുള്ള ബന്ധം ശക്​തിപ്പെടുത്തുന്നതിൽ നിർണായമായ പങ്കാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വഹിച്ചതെന്ന്​ ബറാക്​ ഒബാമ. ബുധനാഴ്​ച മോദിയുമായി സംസാരിച്ച ഒബാമ  ഇരു രാജ്യങ്ങളും തമ്മിലുള്ള ​ബന്ധം ശക്​തിപ്പെടുത്തുന്നതിനായി മോദി നടത്തിയ ഇടപെടലുകൾക്ക്​ നന്ദി അറിയിക്കുകയും ചെയ്​തു. മോദിയുമായി ഒബാമ ടെലിഫോണിൽ സംസാരിച്ച വിവരം വൈറ്റ്​  ഹൗസാണ്​ പുറത്ത്​ വിട്ടത്​.

പ്രതിരോധം, ആണവസഹകരണം എന്നീ മേഖലകളിലെ സഹകരണത്തിന്​ ​മോദിയോട്​ ഒബാമ നന്ദി പറഞ്ഞു. സാമ്പത്തിക മേഖല, രാജ്യസുരക്ഷ, കാലാവസ്​ഥ വ്യതിയാനം എന്നീ കാര്യങ്ങളെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.

മോദിയെ ഇന്ത്യയുടെ പ്രധാനമ​ന്ത്രിയായി തെരഞ്ഞെടുത്തപ്പോൾ അഭിനന്ദനമറിയിച്ച പ്രമുഖ ലോകനേതാക്കളിൽ ഒരാളായിരുന്നു ഒബാമ. ഇക്കാലയളവിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം സൗഹാർദപരമായിരുന്നു. ടൈം മാസികയുടെ പേഴ്​സൺ ഒാഫ്​ ദ ഇയർ പട്ടികയിൽ മോദി ഇടം പിടിച്ചപ്പോഴും അഭിനന്ദനമറിയിച്ച്​ ഒബാമ മോദിയെ വിളിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modibarack obama
News Summary - Obama Calls PM Modi, Thanks Him for Strengthening Indo-US Ties
Next Story