ഒ.ബി.സി കമീഷൻ ബിൽ വീണ്ടും പാർലമെൻറിലേക്ക്
text_fieldsന്യൂഡൽഹി: സർക്കാറിനെ വെട്ടിലാക്കി പ്രതിപക്ഷത്തിെൻറ ‘കൈക്രിയ’ക്ക് വിധേയമായ ഒ.ബി.സി കമീഷൻ ബിൽ വീണ്ടും പാർലമെൻറിലേക്ക്. ദേശീയ പിന്നാക്ക വിഭാഗ കമീഷന് (എൻ.സി.ബി.സി) ഭരണഘടനപദവി നൽകുന്നതാണ് ബിൽ. പ്രതിപക്ഷം രാജ്യസഭയിൽ പാസാക്കിയെടുത്ത ഭേദഗതികൾ അസാധുവാക്കാനുള്ള ലക്ഷ്യത്തോടെയാണ് പുതുക്കിയ ബിൽ ശീതകാലസമ്മേളനത്തിൽ സർക്കാർ കൊണ്ടുവരുന്നത്. 1993ൽ സ്ഥാപിച്ച എൻ.സി.ബി.സിക്ക് ദേശീയ പട്ടികജാതി, പട്ടികവർഗ കമീഷനുകൾക്കെന്നപോലെ ഭരണഘടനപദവി നൽകുന്നതിനാണ് മഴക്കാല പാർലമെൻറ് സമ്മേളനത്തിൽ 123ാം ഭരണഘടനഭേദഗതി ബിൽ കൊണ്ടുവന്നത്. ലോക്സഭയിൽ അതേപടി പാസായി. എന്നാൽ, പ്രതിപക്ഷത്തിന് മേൽക്കൈയുള്ള രാജ്യസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതിയോടെയാണ് ബിൽ പാസായത്. രണ്ടു സഭകളിൽ വ്യത്യസ്തരൂപത്തിൽ ബിൽ പാസാക്കിയ പശ്ചാത്തലത്തിലാണ് അപാകത തീർക്കാൻ പുതുക്കിയ ബിൽ കൊണ്ടുവരുന്നത്. എന്നാൽ രാജ്യസഭയിൽ പാസാക്കിയതല്ല, ലോക്സഭയിൽ അംഗീകരിച്ച രൂപത്തിലാണ് പുതുക്കിയ ബിൽ കൊണ്ടുവരുന്നതെന്നാണ് വിവരം.
സർക്കാർ നിർദേശിച്ച മൂന്നിന് പകരം അഞ്ച് അംഗങ്ങൾ, ഒരു വനിതയും ന്യൂനപക്ഷസമുദായത്തിൽ നിന്ന് ഒരാളും കമീഷനിൽ ഉണ്ടാകണം, കമീഷനിലെ എല്ലാ അംഗങ്ങളും ഒ.ബി.സിക്കാരാകണം എന്നീ ഭേദഗതികളാണ് രാജ്യസഭയിൽ പ്രതിപക്ഷം അന്ന് പാസാക്കിയത്. പിന്നാക്കവിഭാഗ ലിസ്റ്റിൽ സമുദായങ്ങളെ പുതുതായി ഉൾപ്പെടുത്തുേമ്പാൾ, ഫെഡറൽഘടന മാനിച്ച് സംസ്ഥാനങ്ങൾക്ക് ഗണ്യമായ നിർദേശക റോൾ നൽകണമെന്ന ഭേദഗതിയും കൊണ്ടുവന്നു. ഇതോടെ േലാക്സഭയിലെ രൂപത്തിലല്ല രാജ്യസഭയിൽ ബിൽ പാസായതെന്ന അവസ്ഥയായി. അതുകൊണ്ട് ബിൽ ലോക്സഭയിൽ വീണ്ടും പാസാക്കണം. എന്നാൽ, പഴയ രൂപത്തിൽ തന്നെ ബിൽകൊണ്ടുവരാനും രാജ്യസഭയിൽ ബലാബല പരീക്ഷണം നടത്താനുമാണ് സർക്കാർ ഒരുങ്ങുന്നത്.
കേന്ദ്ര ഒ.ബി.സി പട്ടികയിൽ ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സർക്കാറിന് ശിപാർശ നൽകുന്ന റോളാണ് ഇപ്പോൾ എൻ.സി.ബി.സിക്ക്. എന്നാൽ ഭരണഘടനപദവികിട്ടുേമ്പാൾ അധികാരം വിപുലപ്പെടും. ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പരാതികൾ കേൾക്കാനും താൽപര്യങ്ങൾ സംരക്ഷിക്കാനും കമീഷന് ബാധ്യതയുണ്ടാവും. ഒ.ബി.സി വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമമാണ് ഭരണഘടനപദവി നൽകുന്നതിലൂടെ മോദിസർക്കാർ നടത്തുന്നത്
ഒ.ബി.സിക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ബി.ജെ.പിയോട് അടുപ്പിക്കാനുള്ള ശ്രമത്തിൽ മറ്റൊരു കമീഷൻ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ആഗസ്റ്റിൽ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഡൽഹി ഹൈകോടതി മുൻ ചീഫ്ജസ്റ്റിസ് ജി. രോഹിണിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കമീഷൻ ജനുവരിയിൽ റിപ്പോർട്ട് നൽകും. സമാജ്വാദി പാർട്ടി അടക്കം പ്രാദേശികപാർട്ടികളെ ദുർബലപ്പെടുത്താനുള്ള തന്ത്രമാണ് ബി.ജെ.പിയുടെ ഒ.ബി.സി കാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.