ഭരണഘടന പദവിയോടെ ഒ.ബി.സി കമീഷൻ
text_fieldsന്യൂഡൽഹി: സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഭരണഘടന പദവിയോടെ ദേശീയ കമീഷൻ സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ബിൽ പാർലമെൻറിൽ അവതരിപ്പിക്കും. ചെയർമാൻ, വൈസ് ചെയർമാൻ, മറ്റു മൂന്ന് അംഗങ്ങൾ എന്നിവർ ഉൾപ്പെട്ടതാണ് കമീഷൻ. 1993ൽ പാസാക്കിയ ദേശീയ പിന്നാക്ക വിഭാഗ കമീഷൻ നിയമം പിൻവലിക്കാനും അതിനുകീഴിൽ രൂപവത്കരിച്ച കമീഷൻ ഇല്ലാതാക്കാനും മന്ത്രിസഭ തീരുമാനിച്ചു. പട്ടികജാതി, പട്ടികവർഗക്കാർക്കായുള്ള ദേശീയ കമീഷെൻറ രീതിയിൽ മറ്റു പിന്നാക്ക വിഭാഗ (ഒ.ബി.സി)ങ്ങൾക്ക് ഭരണഘടന പദവിയോടെ ദേശീയ കമീഷൻ സ്ഥാപിക്കണമെന്ന ആവശ്യം നേരേത്ത ഉയർന്നിരുന്നു.
ഏതെങ്കിലും സമുദായത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച പരാതികൾ ഇൗ കമീഷൻ പരിേശാധിക്കും. ഭരണഘടന പദവി നൽകുന്നതോടെ ശിപാർശ നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാവും. ഒ.ബി.സി പദവിക്ക് ജാട്ട്, പേട്ടൽ പ്രേക്ഷാഭം വീണ്ടും ശക്തമാവുന്ന പശ്ചാത്തലത്തിലാണ് കമീഷൻ രൂപവത്കരണം. നിയമസഭയുടെ അനുമതിയില്ലാതെ രാജസ്ഥാൻ സർക്കാർ രൂപവത്കരിച്ച ഒ.ബി.സി കമീഷൻ കോടതി അസാധുവാക്കിയിരുന്നു.
സംവരണ തോത് ഉയർത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി താവർചന്ദ് ഗെലോട്ട് ലോക്സഭയിൽ പറഞ്ഞു. 50 ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ആകെ സംവരണം 49.5 ശതമാനമാണ്. സംവരണത്തെ തുടർന്നും ബി.ജെ.പി പിന്തുണക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംവരണത്തിെൻറ അനുപാതം കൂട്ടാൻ കഴിയില്ല. പാർലമെൻറിന് കഴിയുമെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും അത്തരമൊരു നിർദേശം മന്ത്രാലയത്തിനു മുന്നിലില്ലെന്ന് ഗെലോട്ട് പറഞ്ഞു.
പട്ടികജാതി^വർഗ ലിസ്റ്റ് പക്ഷപാത രഹിതമായിരിക്കണമെന്നും ദുർബലരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോൺഗ്രസിെൻറ സഭാ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സാമ്പത്തിക അസന്തുലിതാവസ്ഥ ഒറ്റയടിക്ക് മാറ്റിയെടുക്കാനൊന്നും കഴിയില്ല. എന്നാൽ, സാമൂഹികമായ തുല്യതക്കുവേണ്ടി സർക്കാർ ആത്മാർഥമായ ശ്രമം നടത്തണമെന്ന് ഖാർഗെ പറഞ്ഞു.
ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂനിവേഴ്സിറ്റി ഗവേഷക വിദ്യാർഥി രോഹിത് വെമുലയുടെ കുടുംബാംഗങ്ങളോട് മോശമായ പെരുമാറ്റമാണ് ഉണ്ടാകുന്നതെന്ന് ഇതിനിടെ, കോൺഗ്രസ് അംഗം പി.എൽ. പുനിയ രാജ്യസഭയിൽ ആരോപിച്ചു. പരിഗണനവിഷയങ്ങളിലേക്ക് ജസ്റ്റിസ് രൂപൻവാൾ കമീഷൻ കടന്നിട്ടില്ല. വെമുല ദലിതനല്ല, ഒ.ബി.സിയാണെന്നും വ്യക്തിപരമായ നിരാശമൂലമാണ് ആത്മഹത്യ ചെയ്തതെന്നും പറയുകയാണ് കമീഷൻ ചെയ്തത്. ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കാൻ വെമുലയുടെ കുടുംബത്തിന് നോട്ടീസ് നൽകിയിരിക്കുകയാണെന്നും പുനിയ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.