ഗുജറാത്തിൽ ഒ.ബി.സി ജാതിയിൽപെട്ട വരൻ കുതിരപ്പുറത്തെത്തി; കല്ലെറിഞ്ഞ് മേൽജാതിക്കാർ
text_fieldsഗുജറാത്തിൽ വിവാഹ വേദിയിൽ കുതിരപ്പുറത്തെത്തിയ ഒ.ബി.സി ജാതിയിൽപെട്ട വരനും കുടുംബക്കാർക്കും നേരെ മേൽജാതിക്കാരുടെ കല്ലേറ്. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഷെഹ്റ താലൂക്കിലെ തർസങ് ഗ്രാമത്തിലാണ് സംഭവം. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വരനും കുടുംബത്തിനും നേരെയാണ് വിവാഹ ചടങ്ങിന്റെ ഭാഗമായ ഘോഷയാത്രക്കിടെ കല്ലേറുണ്ടായത്. ഇവർ വരനുനേർക്ക് അസഭ്യവർഷവും നടത്തി. സംഭവത്തിൽ വൻ പ്രതിഷേധമുയർന്നതിനു പിന്നാലെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു വിവാഹ ചടങ്ങും ഘോഷയാത്രയും. ഘോഷയാത്രയുടെ മുന്നിൽ കുതിരപ്പുറത്തേറി വരൻ വരുന്നത് കണ്ട സവർണ ജാതിക്കാർ അസഭ്യം വർഷം നടത്തുകയും കല്ല് എറിയുകയുമായിരുന്നു.
ഡി.ജെയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ വരൻ കുതിരപ്പുറത്ത് എത്തിയത് 11 പേരടങ്ങുന്ന സംഘം തടഞ്ഞു. ക്ഷത്രിയ ജാതിക്കാർക്ക് മാത്രമേ കുതിരയെ ഓടിക്കാൻ കഴിയൂ എന്നായിരുന്നു ഇവരുടെ വാദം. വരനെ കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കുകയും ജാതിയധിക്ഷേപം നടത്തുകയും ചെയ്തു. വരനും കൂട്ടരും കൊണ്ടുവന്ന ഡി.ജെ സിസ്റ്റം ആൾക്കൂട്ടം തകർക്കുകയും ചെയ്തു. വരന്റെ പിതാവിന്റെ പരാതിയിൽ 10 പുരുഷന്മാർക്കും ഒരു സ്ത്രീക്കുമെതിരെ കേസെടുത്തെന്നും അറസ്റ്റ് ചെയ്തെന്നും ഷെഹ്റ പൊലീസ് ഇൻസ്പെക്ടർ ആർ. കെ രജ്പുത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.