മെഡിക്കൽ സീറ്റുകളിൽ ഒ.ബി.സി സംവരണം അട്ടിമറിച്ചുവെന്ന് ആരോപണം
text_fieldsന്യൂഡൽഹി: ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് കേന്ദ്ര ക്വോട്ടയിലേക്ക് സംസ്ഥാനങ്ങൾ കൈമാറിയ സീറ്റുകളിൽ വൻ സംവരണ അട്ടിമറിയെന്ന് ആരോപണം. എട്ട് വർഷത്തിനിടെ പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമായ സീറ്റുകളുടെ കണക്ക് ആൾ ഇന്ത്യ ഫെഡറേഷൻ ഒാഫ് ഒ.ബി.സി എംേപ്ലായീസ് വെൽഫയർ അസോസിയേഷൻ പുറത്തുവിട്ടു.
2013 മുതൽ ഇതുവരെയായി സംസ്ഥാനങ്ങൾ കേന്ദ്ര ക്വാട്ടയിലേക്ക് കൈമാറിയത് 72,491 സീറ്റുകളാണ്. ഇതിൽ ഒരു സീറ്റ് പോലും ഒ.ബി.സി സംവരണത്തിന് അനുവദിച്ചിട്ടില്ല. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ശുപാർശ ചെയ്ത 27 ശതമാനം സംവരണമനുസരിച്ച് 20,000 ത്തിനടുത്ത് സീറ്റുകളാണ് ഒ.ബി.സി സമുദായങ്ങൾക്ക് നൽകേണ്ടിയിരുന്നത്. എട്ടു വർഷത്തിനിടെ അത്രയും വലിയ നഷ്ടമാണ് പിന്നാക്ക വിഭാഗങ്ങൾക്ക് ഉണ്ടായതെന്ന് ഫെഡേറഷൻ ചൂണ്ടികാട്ടുന്നു.
ബിരുദ തലത്തിൽ മെഡിക്കലിന് 22471 സീറ്റുകളും ഡെൻറലിന് 1908 സീറ്റുകളും ഈ കാലയളവിൽ കേന്ദ്ര ക്വാട്ടയിലേക്ക് സംസ്ഥാനങ്ങൾ അനുവദിച്ചിരുന്നു. ബിരുദാനന്തര തലത്തിൽ മെഡിക്കലിന് 46,408 സീറ്റുകളും ഡെൻറലിന് 1,704 സീറ്റുകളും അനുവദിച്ചിട്ടുണ്ട്. ഇതിൽ എസ്.സി വിഭാഗത്തിന് നൽകിയ 15 ശതമാനം സീറ്റുകളും എസ്.ടി വിഭാഗത്തിന് നൽകിയ 7.5 ശതമാനം സീറ്റുകളും മാത്രമാണ് സംവരണ വിഭാഗത്തിൽ അനുവദിച്ചിട്ടുള്ളത്. 77.5 ശതമാനം സീറ്റുകളും പൊതു വിഭാഗത്തിൽ നിലനിർത്തുകയാണുണ്ടായത്.
ഇത് സംബന്ധിച്ച് ദേശീയ പിന്നാക്ക കമീഷന് പരാതി നൽകിയിട്ടുണ്ടെന്ന് ആൾ ഇന്ത്യ ഫെഡറേഷൻ ഒാഫ് ഒബിസി എംേപ്ലായീസ് വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറി ജി കരുണാനിധി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.