ഒ.ബി.സി സംവരണം: മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ മറ്റു പിന്നാക്ക സമുദായങ്ങൾക്കുള്ള (ഒ.ബി.സി) സംവരണ സീറ്റുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് തെരഞ്ഞെടുപ്പു കമീഷന് നൽകിയ നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. ഡിസംബർ 17നാണ് കോടതി ഈ നിർദേശം നൽകിയത്. പിന്നാക്ക സമുദായങ്ങളുടെ ഉന്നമനം സർക്കാറിെൻറ പ്രധാന പരിഗണനകളിലൊന്നാണെന്നും തദ്ദേശ സ്ഥാപനങ്ങളിലെ മറ്റു പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യമില്ലായ്മ ഈ ലക്ഷ്യത്തിന് മങ്ങലേൽപിക്കുകയാണെന്നും സർക്കാർ അറിയിച്ചു.
ഇടക്കാല നടപടിയെന്ന നിലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നാലുമാസത്തേക്ക് മാറ്റിവെക്കാൻ നിർദേശം നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ഒ.ബി.സി വിഭാഗക്കാരുടെ പ്രാതിനിധ്യത്തോടെ തെരഞ്ഞെടുപ്പ് നടപടികൾ മുന്നോട്ടു നീങ്ങുമ്പോഴാണ് കോടതി ഇടപെടലുണ്ടായത്. ഇത് ഈ വിഭാഗക്കാർക്ക് അഞ്ചുവർഷം അവസരനഷ്ടത്തിന് കാരണമാകും. ഈ വിഷയത്തിൽ നേരത്തേയുള്ള ഭരണഘടന ബെഞ്ചിെൻറയും മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചിെൻറയും ഉത്തരവുകൾ നിർബന്ധമായും പരിഗണിക്കുന്നതോടൊപ്പം ഒ.ബി.സിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുകയെന്നതും പ്രധാനമാണെന്നും കേന്ദ്രം വ്യക്തമാക്കി. നാലുമാസം തെരഞ്ഞെടുപ്പ് നീട്ടിയാൽ സംസ്ഥാനത്തിന് ഈ വിഷയത്തിൽ കമീഷെൻറ റിപ്പോർട്ട് സമർപ്പിക്കാനാകും. അതുവരെ അഡ്മിനിസ്ട്രേറ്റർ ഭരണം നടത്തുകയും തുടർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആൾക്ക്/ സമിതിക്ക് ചുമതല കൈമാറാനും സാധിക്കും. ഇതിൽ സംവരണം ഉറപ്പാക്കുകയും ആകാം -കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.