ഒ.ബി.സി സംവരണം: എം.എസ്.എഫ് രാജ്യവ്യാപക പ്രക്ഷോഭത്തിന്
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ ഉന്നതകലാലയങ്ങളില്‍ ഒ.ബി.സി സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എം.എസ്.എഫ് ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചു. യു.പി.എ കാലത്ത് ഒ.ബി.സി വിഭാഗത്തിന് അനുവദിച്ച 27 ശതമാനം സംവരണം പല സർവകലാശാലകളിലും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണെന്ന് യോഗം വിലയിരുത്തി.
പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വിദ്യാഭ്യാസരംഗത്ത് സംവരണം അനിവാര്യമാണ്. രാജ്യത്തെ ഉന്നതകലാലയങ്ങളിലെ അധ്യാപക തസ്തികകളില്‍ സംവരണം പാലിക്കാതെ പിന്നാക്ക വിഭാഗങ്ങളെ കടുത്തരീതിയില്‍ അവഗണിക്കുകയാണ്. ഉന്നത സർവകലാശാലകളില്‍ ഈയടുത്തായി വര്‍ധിച്ചുവരുന്ന പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാർഥികളുടെ പ്രവേശനം അധികാരമുപയോഗിച്ച് തകര്‍ക്കാനാണ് സംഘ്പരിവാർ നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ദലിത്, മുസ്ലിം വിഭാഗങ്ങളെ വിദ്യാഭ്യാസമേഖലയില്‍നിന്ന് അകറ്റുന്ന നയങ്ങള്‍ തിരുത്താന്‍ കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം തയാറാവണമെന്നും നിർവാഹകസമിതി യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ ടി.പി. അശറഫലി അധ്യക്ഷതവഹിച്ചു. ജെ.എൻ.യു വിദ്യാര്‍ഥി നജീബ് അഹമ്മദിെൻറ തിരോധാനം സി.ബി.ഐ അന്വേഷിക്കുക, ഇ. അഹമ്മദിെൻറ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കുക തുട ആവശ്യങ്ങളുന്നയിച്ച് വ്യാഴാഴ്ച രാവിലെ 11.30ന് എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന്തര്‍മന്ദറില്‍ വിദ്യാര്‍ഥി ധര്‍ണ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.