ഒ.ബി.സി ഉപജാതി സർവേ വരുന്നു; കമീഷൻ ധനസഹായം തേടി
text_fieldsന്യൂഡൽഹി: മറ്റു പിന്നാക്ക വിഭാഗ (ഒ.ബി.സി)സംവരണത്തിനുള്ളിൽ പ്രത്യേക ഉപജാതി സംവരണം ഏർപ്പെടുത്താൻ അഖിലേന്ത്യ സർവേ വരുന്നു. കേന്ദ്ര ഒ.ബി.സി ലിസ്റ്റ് ഉപജാതി ജനസംഖ്യ അ ടിസ്ഥാനപ്പെടുത്തി തരംതിരിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയ കമീഷൻ ഇ തിന് പണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രാലയത്തിന് കത്തയച്ചു. ഒ.ബി.സി ലിസ്റ്റില െ ഉപജാതി സംവരണ നീക്കത്തിന് ദേശീയ തലത്തിൽ ഏറെ രാഷ്ട്രീയ മാനങ്ങളുണ്ട്. ഉപജാതി സംവരണം നടപ്പാക്കുന്നത് വോട്ടുകൾ സ്വാധീനിക്കാൻ വഴിയൊരുക്കും. ഉപജാതി നിർണയത്തിന് കഴിഞ്ഞവർഷം ഒക്ടോബറിലാണ് േമാദിസർക്കാർ റിട്ട. ജസ്റ്റിസ് ജി. രോഹിണി അധ്യക്ഷയായി അഞ്ചംഗ കമീഷൻ രൂപവത്കരിച്ചത്.
േലാക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് റിപ്പോർട്ട് തയാറാക്കി നടപ്പാക്കുന്നതിലേക്ക് ചുവടുവെക്കാനായിരുന്നു നീക്കം. എന്നാൽ, ജാതീയ വോട്ടുസമവാക്യങ്ങളെ േദാഷകരമായി ബാധിക്കാമെന്ന് പിന്നീട് തിരിച്ചറിഞ്ഞതിനെ തുടർന്നാണെന്നു പറയുന്നു, കമീഷൻ പ്രവർത്തന കാലാവധി പലവട്ടം നീട്ടി. ഏറ്റവുമൊടുവിൽ ദീർഘിപ്പിച്ച സമയപരിധി അനുസരിച്ച് ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് കമീഷൻ റിപ്പോർട്ട് സമർപ്പിക്കില്ല. എന്നാൽ, സംവരണത്തിനുള്ളിൽ സംവരണമെന്ന പ്രശ്നം ഒ.ബി.സി വിഭാഗങ്ങളെ അലട്ടുന്നുണ്ട്. കേന്ദ്ര ഒ.ബി.സി പട്ടികയിൽ വരുന്ന ജാതി, ഉപജാതി വിഭാഗങ്ങളെ ജനസംഖ്യാടിസ്ഥാനത്തിൽ വേർതിരിക്കുന്നതിനുള്ള വിപുല കണക്കെടുപ്പാണ് കമീഷൻ ഉദ്ദേശിക്കുന്നത്. മുമ്പ് നടന്ന ജാതി സെൻസസിനു സമാന നടപടിയാണിത്. 200 കോടിയാണ് ഇതിന് കമീഷൻ പ്രാഥമികമായി ആവശ്യപ്പെട്ടത്.
ഒ.ബി.സി സംവരണത്തിൽ വിവിധ ജാതി വിഭാഗങ്ങൾക്കുള്ള സംവരണ അനുപാതം അശാസ്ത്രീയമാണെന്നാണ് സർക്കാർ നിഗമനം. ഇതുവഴി സംവരണ ആനുകൂല്യം അനർഹർ തട്ടിെയടുക്കുകയും അർഹർക്ക് കിട്ടാതെപോവുകയും ചെയ്യുന്നു. ഇൗ അപാകത തീർക്കാനെന്ന പേരിൽ നടത്തുന്ന നീക്കം വോട്ടു രാഷ്ട്രീയ ലക്ഷ്യങ്ങളിൽ ചെന്നെത്തുമെന്ന ആശങ്ക വിവിധ ഒ.ബി.സി വിഭാഗങ്ങളും പാർട്ടികളും പ്രകടിപ്പിക്കുന്നുണ്ട്. കേന്ദ്ര ഒ.ബി.സി പട്ടികയിൽ ഇപ്പോൾ 2600ൽപരം ജാതികളുണ്ട്. പലതും ജനസംഖ്യയിൽ തീരെ കുറവാണ്. ഇൗ സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രേദശങ്ങളിലും പ്രാദേശിക തലത്തിൽ ഉപജാതി കണക്കെടുപ്പ് നടത്തേണ്ടതുണ്ടെന്ന് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന് അയച്ച കത്തിൽ കമീഷൻ വിശദീകരിച്ചു. സ്വാതന്ത്ര്യത്തിനുശേഷം, ഇത്തരത്തിൽ ജാതി തിരിച്ചുള്ള ജനസംഖ്യ നിർണയം നടന്നിട്ടില്ല. അതുകൊണ്ട് ഒൗദ്യോഗിക ഡാറ്റ ലഭ്യമല്ല.
പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തി സർവേ നടത്തേണ്ടത് പ്രധാനമാണെന്നും കമീഷൻ വിശദീകരിച്ചു. ഒരു ജാതിയിലെ അവാന്തര വിഭാഗങ്ങളെക്കുറിച്ച കണക്കെടുപ്പിനൊപ്പം വിദ്യാഭ്യാസ, തൊഴിൽ സ്ഥിതിയും ഇത്തരമൊരു സർവേയിലൂടെ ലഭ്യമാവും. 10 ലക്ഷത്തിൽപരം കുടുംബങ്ങളിൽ സർവേ വേണ്ടിവരും. സംസ്ഥാന സർക്കാറുകൾ, വിദ്യാലയങ്ങൾ, കേന്ദ്ര സർക്കാർ വകുപ്പുകൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്ന് ഒ.ബി.സി ജാതി വിവരങ്ങൾ കമീഷൻ ഇതിനകം ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.