Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിലെ അഞ്ച്​...

ജമ്മുവിലെ അഞ്ച്​ ജില്ലകളിൽ മൊബൈൽ സർവീസ്​ പുനഃസ്ഥാപിച്ചു

text_fields
bookmark_border
kashmir
cancel

ശ്രീനഗർ: ജമ്മുവിലെ അഞ്ച്​ ജില്ലകളിലെ മൊബൈൽ ബന്ധം പുനഃസ്ഥാപിച്ചു. ദോദ, കിശ്​ത്​വാർ, രംഭൻ, രജൗരി, പൂഞ്ച്​ എന്നി വടങ്ങളിലെ മൊബൈൽ ബന്ധമാണ്​ പുനഃസ്ഥാപിച്ചതെന്ന്​ അധികൃതർ അറിയിച്ചു. ജമ്മു, സാംഭ, കത്വ, ഉദംപൂർ, റെസി തുടങ്ങിയ ജില ്ലകളിൽ നേരത്തെ തന്നെ 2 ജി ഇൻറർനെറ്റ്​ ലഭ്യമാക്കിയിരുന്നുവെന്നും അധികൃതർ വ്യക്​തമാക്കി.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്​ മുന്നോടിയായി ആഗസ്​റ്റ്​ അഞ്ചിനാണ്​ കശ്​മീരിലെ ഇൻറർനെറ്റ്​ സേവനം റദ്ദാക്കിയത്​. തുടർന്ന്​ ഇത്​ ഭാഗികമായി പുനഃസ്ഥാപിച്ചുവെങ്കിലും പലർക്കും സേവനങ്ങൾ ലഭ്യമായിരുന്നില്ല.

അതേസമയം, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യാഴാഴ്​ച കശ്​മീരിലെത്തും. ​ഡൽഹിയിൽ വിമാനത്താവളത്തിൽ നിന്ന്​ അദ്ദേഹം കശ്​മീരിലേക്ക്​ യാത്ര തിരിച്ചു. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ യൂസഫ്​ തരിഗാമിയെ കാണുന്നതിനായി കശ്​മീർ സന്ദർശിക്കാൻ സുപ്രീംകോടതിയാണ്​ യെച്ചൂരിക്ക്​ അനുമതി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirmalayalam newsindia newsMobile internet
News Summary - obile services restored in 5 Jammu districts-india news
Next Story