സുപ്രീംകോടതി നിരീക്ഷണങ്ങൾ ബംഗാൾ ഗവർണർക്കെതിരല്ലെന്ന്
text_fieldsന്യൂഡൽഹി: പശ്ചിമബംഗാളിലെ സർവകലാശാലകളിൽ ‘ഇടക്കാല വൈസ് ചാൻസലർ’ നിയമനത്തിൽ സുപ്രീംകോടതി വെള്ളിയാഴ്ച നടത്തിയ നിരീക്ഷണങ്ങൾ ചാൻസലർ എന്നനിലക്ക് ഗവർണർ സി.വി. ആനന്ദ ബോസിനെതിരാണെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധാരണജനകമാണെന്ന് അഭിഭാഷകൻ.
ചാൻസലർ നടത്തിയ ‘ഇടക്കാല വൈസ്ചാൻസലർ’ നിയമനം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സുപ്രീംകോടതിക്ക് അപേക്ഷ നൽകാമായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചതെന്നും ചാൻസലർക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ ഡി.എസ്. നായിഡു വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗവർണറുടെ നിലപാട് ശരിവെച്ച കൽക്കട്ട ഹൈകോടതി ഉത്തരവുകൾ സുപ്രീംകോടതി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇടക്കാല വൈസ് ചാൻസലർമാർ ഭരണതീരുമാനമെടുക്കുന്നത് വിലക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ലെന്നും നായിഡു തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.