മല്യക്ക് വേണ്ടി ഇന്ത്യൻ ബാങ്കുകൾ നിയമം കാറ്റിൽ പറത്തിയെന്ന് ബ്രിട്ടീഷ് ജഡ്ജി
text_fieldsലണ്ടൻ: കിങ് ഫിഷർ എയർലൈൻസിന് വായ്പ നൽകുന്നതിനായി ഇന്ത്യൻ ബാങ്കുകൾ നിയമങ്ങൾ കാറ്റിൽ പറത്തിയെന്ന് ബ്രിട്ടീഷ് ജഡ്ജി. മദ്യ രാജാവ് വിജയ്മല്യ 9,000 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ട കേസിൽ വിചാരണക്ക് വിട്ടുനൽകണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്ന ലണ്ടൻ െവസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി ജഡ്ജി എമ്മ ആബട്ട്നോട്ടാണ് ഇൗ നിരീക്ഷണം നടത്തിയത്. മല്യെക്കതിരായ വൻ െതളിവുകൾ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. അവയെല്ലാം കൂട്ടിയോജിപ്പിച്ചാൽ മാത്രമേ ചിത്രം വ്യക്തമാകൂവെന്നും എമ്മ ആർബട്ട്നോട്ട് പറഞ്ഞു.
ഇൗ കേസിൽ ബാങ്കുകൾ സ്വന്തം നിർദേശങ്ങൾ തന്നെ ലംഘിച്ചിരിക്കുകയാണെന്നും ജഡ്ജി കൂട്ടിച്ചേർത്തു. വിഷയത്തിൽ ചില ബാങ്ക് അധികൃതർക്കെതിരായ കേസുകൾ വിശദീകരിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം മല്യക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ െക്ലയർ മോണ്ട്ഗോമറി പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കേസിൽ പ്രാഥമിക ദൃഷ്ട്യാ തന്നെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്ന് പ്രൊസിക്യുഷൻ അറിയിച്ചു. വാദം കേൾക്കൽ അവസാന ഘട്ടത്തിലെത്തിയതിനാൽ നിർബന്ധമല്ലാതിരുന്നിട്ടും മല്യ കോടതിയിലെത്തിയിരുന്നു. വാദം പൂർത്തിയാകുന്നതോടെ ഇന്ത്യക്കു വിട്ടുനൽകുന്ന വിഷയത്തിൽ കോടതി വിധി പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.