ഒാഖിയും ഒാക്സിജനും പിന്നെ ദുരന്തങ്ങളും....
text_fieldsകഴിഞ്ഞ നവംബർ 30ന് അറബിക്കടലിെൻറ തീരത്ത് ആഞ്ഞടിച്ച കൊടുങ്കാറ്റിെൻറ ഭീതിയിൽനിന്ന് ഇപ്പോഴും നമ്മൾ മോചിതരായിട്ടില്ല. ഒാരോ ദിവസവും ആശങ്കയുടെ കടൽക്കോളുകളിൽ വന്നടിയുന്നത് കണാതായ മനുഷ്യരുടെ മൃതമായ ശരീരങ്ങളാണ്. പടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച ഒാഖി ചുഴലിക്കൊടുങ്കാറ്റിൽ കേരള സംസ്ഥാനത്ത് മാത്രം മരണമടഞ്ഞത് 74 മത്സ്യത്തൊഴിലാളികളാണ്. ഒൗദ്യോഗികമായ കണക്കനുസരിച്ച് 208 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിൽ 166 പേർ മലയാളികളാണ്. കലാവസ്ഥാ കേന്ദ്രത്തിെൻറ മുന്നറിയിപ്പ് യഥാസമയം അറിയിക്കുന്നതിൽ ഒൗദ്യോഗിക സംവിധാനങ്ങൾക്ക് സംഭവിച്ച പിഴവും അശ്രദ്ധയുമാണ് മരണസംഖ്യ ഇത്രയും ഉയരാൻ കാരണമായത്.
ദിവസങ്ങളോളം ജീവൻ മുറുകെപിടിച്ച് കടൽത്തിരകളോട് മല്ലടിച്ച നിരവധി പേരെ രക്ഷിക്കാൻ കഴിഞ്ഞു. പക്ഷേ, ഇനിയും തിരിച്ചുവരാത്തവരെ ഒാർത്ത് വിങ്ങുന്ന കടൽത്തീരങ്ങൾ ഒാഖിയുടെ ബാക്കിപത്രമാണ്..
കന്യാകുമാരിയിലും ദുരന്തം വിതച്ച ചുഴലിക്കാറ്റ് പിന്നീട് ലക്ഷദ്വീപിലേക്ക് നീങ്ങുകയും ദ്വീപിനെ പൂർണമായും തകർക്കുകയും ചെയ്തു. അതിനു ശേഷം വടക്കോട്ട് നീങ്ങിയ കാറ്റ് സാവധാനം ശക്തി ക്ഷയിച്ചെങ്കിലും അതുണ്ടാക്കിയ ദുരന്തം ഇനിയും ഒടുങ്ങിയിട്ടില്ല. കടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. കണ്ടെത്തിയതിൽ 32 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. ഇവ ആശുപത്രി മോർച്ചറിയിൽ ബന്ധുക്കളെ കാത്ത് കിടക്കുകയാണ്. മത്സ്യബന്ധനത്തിനു പോയവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്നു.
ശ്വസംനിലച്ച വർഷം
ഉത്തർ പ്രദേശിലെ ഗരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഒാക്സിജൻ നിലച്ചതിനെ തുടർന്ന് 72 മണിക്കൂറിനുള്ളിൽ നവജാത ശിശുക്കളടക്കം 30 ലേറെ കുട്ടികൾ ശ്വാസം കിട്ടാതെ മരിച്ച വാർത്തായിരുന്നു 2017ൽ രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ദുരന്തം. ആഗസ്ത് 10ന് നടന്ന ഇൗ ദുരന്തം അവസാനത്തേതായിരുന്നില്ല. പിന്നെും ഏതാനും ദിവസങ്ങൾ കൂടി കുഞ്ഞുങ്ങൾ മരിച്ചുവീണു. 72 ഒാളം കുഞ്ഞുങ്ങളുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. ആശുപത്രികളിൽ ഒാക്സിജൻ വിതരണം ചെയ്യുന്ന ഏജൻസിക്ക് നൽകാനുള്ള പണം കൊടുക്കുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചയായിരുന്നു പിഞ്ചുകുഞ്ഞുങ്ങൾ പിടഞ്ഞുമരിക്കാൻ കാരണം. അതിനിടെ കുഞ്ഞുങ്ങൾക്ക് ഒാക്സിജൻ എത്തിക്കുന്നതിനായി അശ്രാന്ത പരിശമ്രം നടത്തിയ ഡോ. കഫീലിനെതിരെ കേസെടുത്തും അദ്ദേഹത്തെ പിരിച്ചു വിട്ടും യോഗി സർക്കാറും വിവാദങ്ങളിൽ നിറഞ്ഞു.
അതിനിടെ മസ്തിഷ്ക ജ്വരമാണ് മരണകാരണമെന്ന ന്യായീകരണം നിരത്തി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടികളെ ചികിത്സിക്കുന്നതിന് പേരുകേട്ട ആശുപത്രിയാണ് ഗരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളജ്.
പാളം തെറ്റിയ മരണങ്ങൾ
ഉത്തർ പ്രദേശിലെ മുസഫർനഗറിനടുത്ത് ഖടൗലിയിൽ പുരി -ഹരിദ്വാർ ഉത്കൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി 23 പേർ മരിച്ചതാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങളിലൊന്ന്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ ട്രെയിനിെൻറ 23 കോച്ചുകളിൽ 14 എണ്ണമാണ് പാളം തെറ്റി മറിഞ്ഞത്. ആഗസ്ത് 19നായിരുന്നു സംഭവം. പാളം തെറ്റിയ ഒരു കോച്ച് ട്രാക്കിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി. മറ്റ് കോച്ചുകൾ ഒന്നിന് മീതെ ഒന്നായും ഇടിച്ചുകയറുകയും ചെയ്തു. സംഭവത്തിനു ശേഷം പല തവണ ട്രെയിൻ അപകടങ്ങൾ ഉണ്ടാവുകയും ചെയ്തു. റെയിൽ മന്ത്രാലയത്തിനെതിരെ വൻ വിമർശനത്തിനും ഇത് ഇടയാക്കി.
തിക്കിത്തിരക്കിയ മരണം
മുംബൈ എൽഫിൻസ്റ്റൻ റോഡ് റെയിൽവേ സ്റ്റേഷനിൽ 23 പേരുടെ ദാരുണാന്ത്യത്തിൽ കലാശിച്ച ദുരന്തമാണ് റെയിൽവേ അപകടങ്ങളിൽ അടുത്ത്. സെപ്തംബർ 30നായിരുന്നു ഇൗ അപകടം. തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന എൽഫിൻസ്റ്റൻ റോഡ് സ്റ്റേഷനിലും പരേൽ സ്റ്റേഷനിലും നാല് ട്രെയിനുകൾ ഒരേസമയത്ത് എത്തിച്ചേർന്നതും തോരാത്ത മഴയിൽനിന്ന് രക്ഷപ്പെടാൻ യാത്രക്കാർ ഇരുസ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന പാലത്തിലേക്ക് ഇരച്ചുകയറുന്നതിനായി ഇടുങ്ങിയ സ്റ്റെയർ കെയ്സിൽ തിക്കിത്തിരക്കിയതുമാണ് ദുരന്തത്തിന് വഴിവെച്ചത്. അടിസ്ഥാനവികസന രംഗത്ത് കേന്ദ്ര–സംസ്ഥാന സർക്കാറുകൾ തുടരുന്ന കെടുകാര്യസ്ഥതയുടെയും മഹാനഗരങ്ങളിലെ ഗതാഗതം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ കാണിക്കുന്ന കൊടിയ അലംഭാവത്തിെൻറയും ഉദാഹരണം കൂടിയായിരുന്നു ഇൗ ദുരന്തം.
വെടിയൊഴിയാത്ത വർഷം
യു.എസ് ലാസ് വേഗസിലെ മൺടാലെ ബേയ് എന്ന ക്ലബിൽ ഒക്ടോബർ 2 ന് ഡാൻസ് പാർട്ടിക്കിടെ സ്റ്റീഫൻ പാഡക് എന്ന 64കാരൻ വയോധികൻ 59 പേരെ വെടിവെച്ചു കൊന്നതും 527 പേരെ പരിക്കേൽപിച്ചതും ഇൗ വർഷത്തെ ഞെട്ടിപ്പിച്ച ദുരന്തമായിരുന്നു. അമേരിക്കയെയും കരീബിയൻ ദ്വീപുകളെയും ദുരിതത്തിലാഴ്ത്തിയ ഇർമ ചുർലിക്കാറ്റ് 30ലേറെ പേരുെട ജീവൻ കവർന്നിരുന്നു. സെപ്തംബറിൽ ഒമ്പതിനാണ് കബീരിയൻ ദ്വീപുകളിൽ ചുഴലിക്കാറ്റ് എത്തിയത്. അത് പിന്നീട് അമേരിക്കയിലേക്ക് നീങ്ങി.
ദുരന്തങ്ങൾ ഒഴിയാതെയാണ് വർഷാവസാനവും എത്തിയത്. രാജസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചത് ഡിസംബർ 23നാണ്. ഡിസംബർ 24ന് ഫീലിപ്പിൻസിൽ ആഞ്ഞടിച്ച ടെംബിന്‍ കൊടുങ്കാറ്റിലും പേമാരിയിലും 200 പേരോളം മരിച്ചുവെന്ന് വാർത്തകൾ. തെക്കൻ ഫിലിപ്പിൻസ് നഗരമായ ദവാഒയിലെ എൻ.സി.സി ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തിൽ 37 പേർ മരിച്ചതും ഇതേ ദിവസമാണ്.
- തയാറാക്കിയത് വി. ഗാർഗി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.