ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം നടപ്പാക്കില്ലെന്ന് ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പരിഹാരമായി കൊണ്ടുവന്ന ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം നടപ്പിലാക്കുന്നത് ഡൽഹി സർക്കാർ നിർത്തിവെച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ നേതൃത്വത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇരു ചക്രവാഹനങ്ങൾക്കും, സ്ത്രീകൾക്കും സർക്കാർ വാഹനങ്ങൾക്കും ഇൗ പരിഷ്കാരം ബാധകമാണെന്നും പരിഷ്കാരത്തിൽ ഇളവുകളൊന്നും അനുവദിക്കില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ വിധി വന്നതിനു തൊട്ടുപിറകെയാണ് സർക്കാർ തീരുമാനം. നേരത്തെ ഇവരെ ഒഴിവാക്കിയായിരുന്നു സർക്കാർ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. അതേതുടർന്ന് എന്തടിസ്ഥാനത്തിലാണ് ഇളവുകൾ അനുവദിച്ചതെന്ന് ട്രൈബ്യൂണൽ ചോദിച്ചിരുന്നു.
പുതിയ സാഹചര്യത്തിൽ ഇളവുകളോട് കൂടി പദ്ധതി നടപ്പിലാക്കാൻ അനുമതി ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹരിത ട്രൈബ്യൂണലിൽ സർക്കാർ അപ്പീൽ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.