ഒഡീഷയിൽ 64 വിദ്യാർഥികൾക്ക് കോവിഡ്
text_fieldsറായഗാഡ(ഒഡീഷ): റായഗാഡ ജില്ലയിൽ 64 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദ്യാർഥികൾ താമസിക്കുന്ന രണ്ട് ഹോസ്റ്റലുകളിൽ ഞായറാഴ്ച നടത്തിയ കൂട്ട പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
കോവിഡ് ബാധിച്ച 44 കുട്ടികൾ റായ്ഗാഡ ജില്ലാ ഹെഡ്ക്വോട്ടേഴ്സിലെ അന്വേഷ ഹോസ്റ്റലിൽ താമസിക്കുന്നവരാണ്. ജില്ലയിലെ വിവിധ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിക്കുന്നവരാണിവർ. ഹോസ്റ്റലിലെ 257 കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ ബിസ്മം കടക് ബ്ലോക്കിലെ ഹതാമുനിയ ഹോസ്റ്റലിലുള്ളവരാണ്. കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജില്ല മജിസ്ട്രേറ്റ് സരോജ് കുമാർ മിശ്ര അറിയിച്ചു.
എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ചവർക്ക് ആർക്കും കോവിഡ് ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ ഇവരുടെ സാമ്പിളുകൾ വീണ്ടും പരിശോധനക്ക് അയക്കുമെന്നും ഹോസ്റ്റലുകളിൽ ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.