Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീറ്റ്​ പരീക്ഷയിൽ ഒഡീഷ...

നീറ്റ്​ പരീക്ഷയിൽ ഒഡീഷ വിദ്യാർഥിക്ക്​ 100 ശതമാനം മാർക്ക്​

text_fields
bookmark_border
നീറ്റ്​ പരീക്ഷയിൽ ഒഡീഷ വിദ്യാർഥിക്ക്​ 100 ശതമാനം മാർക്ക്​
cancel

ജയ്​പൂർ: നീറ്റ്​ പരീക്ഷയിൽ 100 ശതമാനം മാർക്കുമായി ഒഡീഷ വിദ്യാർഥി. 18കാരൻ സോയിബ്​ അഫ്​താബാണ്​ 720ൽ 720 മാക്കും സ്വന്തമാക്കി മെഡിക്കൽ ബിരുദപഠനത്തിന്​ അർഹതനേടിയത്​.

മെഡിക്കൽ പഠനത്തിന്​ ശേഷം കാർഡിയാക്​ സർജനാവണമെന്നാണ്​ ആഗ്രഹമെന്ന്​ അഫ്​താബ്​ പറഞ്ഞു. ലോക്​ഡൗണി​െൻറ സമ്മർദങ്ങൾക്കിടയിലും കഠിനമായി പരിശ്രമിച്ചതാണ്​ വിജയിത്തിലേക്ക്​ നയിച്ചതെന്നും അഫ്​താബ്​ പറഞ്ഞു.

രാജസ്ഥാനിലെ കോട്ടയിലാണ്​ അഫ്​താബ്​ കോച്ചിങ്ങിന്​ പോയിരുന്നത്​. ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ പല വിദ്യാർഥികളും കോട്ടയിൽ നിന്ന്​ ​സ്വദേശങ്ങളിലേക്ക്​ മടങ്ങി. എന്നാൽ, അമ്മക്കും സഹോദരിക്കുമൊപ്പം കോട്ടയിൽ നിന്ന്​ പഠിച്ച അഫ്​താബ്​ പരീക്ഷയിൽ മികച്ച നേട്ടം കൈവരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET UgOdisha Boy
Next Story