Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതല ഒട്ടിപിടിച്ച...

തല ഒട്ടിപിടിച്ച സയാമീസ് ​ഇരട്ടകളെ ഭാഗികമായി വേർപെടുത്തി

text_fields
bookmark_border
conjoined twins
cancel

ഭുവനേശ്വർ: ഒഷീഷയിൽ നിന്നുള്ള തല ഒട്ടിപ്പിടിച്ച സയാമീസ്​ ഇരട്ടകളെ 24 മണിക്കൂർ നീണ്ട ശസ്​ത്രക്രിയക്കൊടുവിൽ ഭാഗമായി വേർപ്പെടുത്തി. ശസ്​ത്രക്രിയ വിജയകരമായിരുന്നുവെന്ന് ന്യൂഡൽഹി ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ കോളജ് അറിയിച്ചു. 40 വിദഗ്​ധ ഡോക്​ടർമാരുടെ നേതൃത്വത്തിലാണ്​ ശസ്​ത്രക്രിയ നടന്നത്​. 

ഇരട്ടകളുടെ തലച്ചോറും ഹൃദയത്തിൽ നിന്നും തലച്ചോറിലേക്കുള്ള പ്രധാന ധമനികളും വേർപ്പെടുത്താനും ഡോക്​ടർമാരുടെ സംഘത്തിന് സാധിച്ചു. ഒഡീഷ കാന്ദമാൽ ജില്ലയിലെ മിലിപാട ഗ്രാമത്തിൽ നിന്നുള്ള രണ്ടര വയസുകാരായ ജാഗ-ബാലിയ ഇരട്ടകളെ വേർപ്പെടുത്താനുള്ള ശസ്​ത്രക്രിയ തിങ്കളാഴ്​ച രാവിലെ ഒമ്പതു മണിക്കാണ്​ ആരംഭിച്ചത്​.  

ജപ്പാനിൽ നിന്നുള്ള വിദഗ്ധ ഡോക്​ടർമാരും ശസ്​ത്രക്രിയയിൽ പ​െങ്കടുത്തു​. ന്യൂറോസർജറി, കോസ്​മറ്റിക്​ സർജറി, കാർഡിയോളജി, പീഡിയാട്രിക്​ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്​ടർമാരാണ്​ സംഘത്തിലുള്ളത്​. 

ജൂൺ 13 നാണ്​ ജാഗ–ബാലിയ ഇരട്ട​കളെ എയിംസിൽ പ്രവേശിപ്പിച്ചത്​. നവീൻ പട്​നായിക്​ ദുരിതാശ്വാസ ഫണ്ടിൽ നിന്ന്​ ഒരു കോടിരൂപ ചികിത്സക്കായി അനുവദിച്ചിട്ടുണ്ട്​. ഇതാദ്യമായാണ് തല ഒട്ടിപ്പിടിച്ച ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്ത്രക്രിയ എയിംസിൽ നടക്കുന്നത്.

ലോകത്ത് ഇതുവരെ തലച്ചോർ ഒന്നായ 50 ഇരട്ടകളെയാണ് ഇതിനകം വേർപ്പെടുത്തിയിട്ടുള്ളത്. രണ്ടര കോടി കുട്ടികളിൽ ഒരാൾ എന്ന നിലയിലാണ് തലച്ചോറ് ഒന്നായ സയാമീസ് ഇരട്ടകൾ പിറക്കുന്നത്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthodishamalayalam newsConjoined twinssurgery
News Summary - Odisha CM enquires about health condition of conjoined twins- India news
Next Story