Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഡീഷയിലെ കോൺഗ്രസ്​...

ഒഡീഷയിലെ കോൺഗ്രസ്​ നേതാവ്​ പത്മലോചൻ പാണ്ഡ ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
ഒഡീഷയിലെ കോൺഗ്രസ്​ നേതാവ്​ പത്മലോചൻ പാണ്ഡ ബി.ജെ.പിയിൽ ചേർന്നു
cancel

ഭുവനേശ്വർ: ഒഡീഷയിലെ മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ മന്ത്രിയുമായിരുന്ന പത്മലോചൻ പാണ്ഡ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബസന്ത്​ പാണ്ഡ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്​ പാർട്ടിയുടെ ഒൗദ്യോഗിക അംഗത്വം നേടിയത്​. പത്മലോചൻ പാണ്ഡ ഒക്​ടോബർ ഏഴിന്​ കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു.

ഒഡീഷ ബാലസോർ ജില്ലയിലെ സിമുലിയ മണ്ഡലത്തിൽ നിന്നും മൂന്നു തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്​ പാണ്ഡ. പാണ്ഡയെ കൂടാതെ കോൺഗ്രസ്​ നേതാവ്​ ശുഭാംങ്കർ മഹാപത്രയും അദ്ദേഹത്തി​​​െൻറ അനുയായികളും ബി.ജെ.പിയിൽ ചേർന്നിരുന്നു.

ഒഡീഷയിൽ മുഖ്യമന്ത്രി നവീൻ പട്​നായിക്​ യുവജനങ്ങൾക്ക്​ പ്രാധാന്യം നൽകുന്നില്ലെന്ന്​ കോൺഗ്രസ്​ വിട്ട നേതാക്കൾ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:odishaCongress leaderPadmalochan PandaBJP
News Summary - Odisha Congress leader Padmalochan Panda joins BJP - India news
Next Story