Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടുവർഷം മുമ്പ്​...

രണ്ടുവർഷം മുമ്പ്​ കസ്റ്റഡിയിലെടുത്ത കാറിൽ അസ്​ഥികൂടം; പൊലീസുകാരന്​ സസ്​പെൻഷൻ

text_fields
bookmark_border
Police jeep
cancel

ഭുവനേശ്വർ: രണ്ടുവർഷം മുമ്പ്​ പൊലീസ്​ കസ്റ്റഡിയിലെടുത്ത കാറിൽ​ അസ്​ഥികൂടം. കാറിൽനിന്ന്​ സ്​ത്രീയുടെ അസ്​ഥികൂടം ക​ണ്ടെത്തിയതിനെ തുടർന്ന്​ അസിസ്റ്റൻറ്​ സബ്​ ഇൻസ്​പെക്​ടറെ സസ്​പെൻഡ്​ ചെയ്​തു.

കഞ്ചാവ്​ കടത്തുമായി ബന്ധപ്പെട്ടാണ്​ രണ്ടുവർഷം മുമ്പ്​ ബെഹ്​റാംപുർ പൊലീസ്​ കാർ കസ്റ്റഡിയിലെടുക്കുന്നത്​. തുടർന്ന്​ ഭുവനേശ്വറിലെ ജൻല ഔട്ട്​പോസ്റ്റിന്​ സമീപം പാർക്ക്​ ചെയ്​തിരുന്നു. ഫെബ്രുവരിയിൽ കാർ വിട്ടു​നൽകാനായി ശ്രമിച്ച​േപ്പാഴാണ്​ സ്​ത്രീയുടെ അസ്​ഥികൂടം കണ്ടെത്തുന്നത്​.

അസ്​ഥികൂടം ഭുവനേശ്വർ എയിംസിലെത്തിച്ച്​ പോസ്റ്റുമോർട്ടം ചെയ്​തു. 45 വയസായ സ്​ത്രീയു​ടേതാണ്​ മൃതദേഹമെന്നും ട്യൂബർകുലോസിസാണ്​ മരണകാരണമെന്നും ​ഡോക്​ടർമാർ അറിയിച്ചു.

കസ്റ്റഡിയിലെടുത്ത കാറിൽനിന്ന്​ ഫെബ്രുവരിയിലാണ്​ മൃതദേഹം കണ്ടെത്തിയതെങ്കിലും പൊലീസ്​ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്​ ഔട്ട്​പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OdishaSkeletonCar Seized
News Summary - Odisha Cop Suspended After Skeleton Found In Car Seized Two Years Ago
Next Story