മരിച്ച യുവതിയുമായി യാത്ര തുടരാൻ വിസമ്മതിച്ച് ഓട്ടോ ഡ്രൈവർ, മൃതദേഹവും ചുമന്ന് ഭർത്താവ് നടന്നത് കിലോമീറ്ററുകൾ
text_fieldsനബരങ്പുർ: ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ രോഗി മരിച്ചതോടെ രോഗിയെയും ബന്ധുവിനെയും വഴിയിൽ ഇറക്കി വിട്ട് ഓട്ടോ ഡ്രൈവർ. ആന്ധ്രാപ്രദേശിലാണ് സംഭവം. തുടർന്ന് മൃതദേഹവുവും ചുമന്ന് ബന്ധു കിലോമീറ്ററുകൾ നടക്കുകയും ഒടുവിൽ പൊലീസ് ഇടപെട്ട് ആംബുലൻസ് സംഘടിപ്പിച്ച് നൽകുകയുമായിരുന്നു.
ഒഡിഷ സ്വദേശി കൊരപുത് ജില്ലയിൽ നിന്നുള്ള 35കാരൻ സമുലു പങ്കിക്കാണ് ദുരനുഭവമുണ്ടായത്. ഭാര്യ ഇദെ ഗുരു (30)നെ ആന്ധ്ര പ്രദേശിലെ ആശുപത്രിയിൽ ചികിത്സ നടത്തിയ ശേഷം ഓട്ടോറിക്ഷയിൽ ഒഡിഷയിലുള്ള വീട്ടിലേക്ക് പോവുന്ന വഴിയായിരുന്നു മരണം.
ആന്ധ്രയിലെ വിശാഖപ്പട്ടണത്തിലെ സാൻഗിവൽസ ആശുപത്രിയിലാണ് സമുലു ഭാര്യയെ ചികിത്സിപ്പിച്ചിരുന്നത്. എന്നാൽ യുവതി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ ഡോകട്ർമാർ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ഉപദേശിക്കുകയായിരുന്നു.
100കിലോമീറ്റർ ദൂരെയുള്ള വീട്ടിലേക്ക് പോകാനായി സമുലു ഓട്ടോറിക്ഷ ഏർപ്പെടുത്തി. വിജയനഗരത്തിന്റെ പകുതി പിന്നിട്ടപ്പോഴേക്കും ഭാര്യ ഇദെ ഗുരു മരിച്ചു. മൃതദേഹവുമായി യാത്ര തുടരാൻ ഓട്ടോ ഡ്രൈവർ വിസമ്മതിക്കുകയും ഇരുവരെയും ചെല്ലൂരു റിങ് റോഡിൽ ഇറക്കിവിടുകയുമായിരുന്നു.
മറ്റ് വഴികളൊന്നും ഇല്ലാതെ സമുലു ഭാര്യയുടെ മൃതദേഹവും ചുമന്ന് 80 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് റൂറൽ സർക്കിൾ ഇൻസ്പെക്ടർ ടി.വി തിരുപതി റാവുവും ഗൻട്യാഡ സബ് ഇൻസ്പെക്ടർ കിരൺ കുമാറും സ്ഥലത്തെത്തി ഇദ്ദേഹത്തെ തടഞ്ഞു നിർത്തുകയും വിവരം തിരക്കുകയും ചെയ്തു. ആദ്യം ഭാഷാ പ്രശ്നങ്ങൾ മൂലം പൊലീസ് ഉദേ്യാഗസ്ഥർക്ക് കാര്യങ്ങൾ വ്യക്തമായില്ലെങ്കിലും പിന്നീട് ഒഡിയ ഭാഷ അറിയുന്ന ആൾ എത്തി പരിഭാഷപ്പെടുത്തി നൽകി. തുടർന്ന് പൊലീസുകാർ ഇദ്ദേഹത്തിന് ആംബുലൻസ് ഏർപ്പാടാക്കി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.