കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയെത്തുന്നവർക്ക് നിരീക്ഷണം നിർബന്ധമാക്കി ഒഡീഷ സർക്കാരും
text_fieldsന്യൂഡൽഹി: കുംഭമേളയിൽ പെങ്കടുത്ത് മടങ്ങിയെത്തുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി ഒഡീഷ സർക്കാർ. ആർ.ടി.പി.സി.ആർ പരിശോധന നടത്തിയാൽ മാത്രമേ സംസ്ഥാനത്ത് പ്രവേശനം അനുവദിക്കൂ. വീട്ടിലോ താൽകാലിക മെഡിക്കൽ ക്യാമ്പുകളിലോ ക്വാറന്‍റീനിൽ തുടരണമെന്നും സ്പെഷൻ റിലീഫ് കമീഷണർ പി.കെ. ജെന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഉത്തരാഖണ്ഡ് സർക്കാർ ശേഖരിച്ച കുംഭമേളയിൽ പങ്കെടുക്കുന്നവരുടെ പേരും വിവരങ്ങളും കലക്ടർമാർക്കും മുനിസിപ്പൽ കമീഷണർമാർക്കും കൈമാറിയതായും അവരുടെ സ്ഥലവും യാത്രാവിവരങ്ങളും ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എല്ലാവരും നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയുകയും ആരോഗ്യനില വിലയിരുത്തുകയും ചെയ്യണം. കൂടാതെ തീർച്ചയായും ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാകണം' -ഉത്തരവിൽ പറയുന്നു.
ആശ വർക്കർമാർക്കും അംഗനവാടി ജീവനക്കാർക്കുമായിരിക്കും ഇവരുടെ നിരീക്ഷണ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുംഭമേളയിൽ പങ്കെടുത്ത കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരിച്ചെത്തുന്നവർക്ക് ഡൽഹി സർക്കാർ 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കിയിരുന്നു. കുംഭമേളയിൽ പെങ്കടുത്ത ആയിരത്തിലധികം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.