ക്ഷേമ പദ്ധതി അന്വേഷിക്കാൻ എം.എൽ.എ എത്തിയത് അനുയായികളുടെ തോളിലേറി
text_fieldsഭുവനേശ്വർ: ഒഡീഷയിലെ ഗ്രാമപഞ്ചായത്തുകളിൽ സർക്കാർ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ കുറിച്ച് അന്വേഷിക്കാൻ എം.എൽ.എ എത്തിയത് അനുയായികളുടെ തോളിലേറി. ഒഡീഷയിൽ ഭരണപക്ഷ പാർട്ടിയായ ബിജു ജനതാ ദൾ എം.എൽ.എ മനാസ് മഡ്കാമിയാണ് വെള്ളകെട്ടിൽ നടക്കാൻ വിസമ്മതിച്ച് അനുയായികളുടെ തോളിലേറി യാത്രചെയ്തത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധിപേർ മഡ്കാമിക്കെതിരെ രൂക്ഷ വിമർശവുമായി എത്തി.
നബരാങ്പൂർ എം.പി ബലഭദ്ര മാഞ്ചിക്കൊപ്പമാണ് മനാസ് മോട്ടു മേഖലയിലെ പഞ്ചായത്തുകളിൽ സന്ദർശനത്തിനെത്തിയത്. വെള്ള വസ്ത്രവും ഷൂം ധരിച്ചെത്തിയ എം.എൽ.എ വെള്ളക്കെട്ടിലൂടെ നടക്കാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് രണ്ട് അനുയായികൾ ഇദ്ദേഹത്തെ ചുമന്ന് അപ്പുറത്തെത്തിക്കുകയായിരുന്നു. എന്നാൽ എം.പി ബലഭദ്ര മാഞ്ചി മുേട്ടാളമുള്ള ചെളിവെള്ളകെട്ടിലൂടെ നടന്നു നീങ്ങി.
പ്രവർത്തകർക്ക് തന്നോടുളള സ്നേഹവും ബഹുമാനവുമാണ് അവിടെ കണ്ടതെന്നും അവർ സ്വമേധയാ തന്നെയെടുത്ത് വെള്ളക്കെട്ടിന് അപ്പുറത്തെത്തിക്കുകയായിരുന്നുവെന്നും മഡ്കാമി പ്രതികരിച്ചു.
കഴിഞ്ഞ വർഷം പ്രളയ ബാധിത പ്രദേശം സന്ദർശിക്കാനെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ സുരക്ഷാ ഉദ്യോഗസ്ഥർ എടുത്ത് വെള്ളകെട്ടിനപ്പുറത്തെത്തിച്ചതും വിമർശനത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.