ഒഡീഷയിൽ ആനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദ്രുതകർമ സേനയുടെ ബോട്ട് മറിഞ്ഞ് മാധ്യമപ്രവർത്തകൻ മരിച്ചു
text_fieldsഭുവനേശ്വർ: ഒഡിഷയിൽ ദ്രുതകർമ സേനയുടെ ബോട്ട് മറിഞ്ഞ് പ്രമുഖ മാധ്യമപ്രവർത്തകൻ മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം.
ദൃശ്യമാധ്യമപ്രവർത്തകനായ 39കാരൻ അരിന്ദം ദാസാണ് അന്തരിച്ചത്. മഹാനദിയുടെ കരയിൽ അകപ്പെട്ട ആനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് പവർ ബോട്ട് മറിയുകയായിരുന്നു. ബോട്ടിൽ ദ്രുതകർമ സോനംഗങ്ങളും അരിന്ദം ദാസും കാമറാമാനും ഉണ്ടായിരുന്നു. ദുരന്തത്തിൽ അകപ്പെട്ട മറ്റു മാധ്യമപ്രവർത്തകരെയും ദ്രുതകർമ സേനാംഗങ്ങെളയും രക്ഷെപ്പടുത്തി കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് അരിന്ദമിനൊപ്പമുണ്ടായിരുന്ന കാമറമാർ പ്രവത് സിങ്ഹ. ഒരു ദ്രുതകർമ സേന ഉദ്യോഗസ്ഥൻ അതി ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രി സൂപ്രണ്ട് ഭുപാനന്ദ മൊഹരാന പറഞ്ഞു.
ടെലിവിഷൻ മാധ്യമപ്രവർത്തകനായ 39കാരൻ അരിന്ദം ദാസ് ഒഡിയ ചാനലായ ഒ.ടി.വിയുടെ ചീഫ് റിപ്പോർട്ടറാണ്. പ്രകൃതി ദുരന്തങ്ങൾ, നക്സൽ ആക്രമണങ്ങൾ, മറ്റു ആക്രമങ്ങൾ തുടങ്ങിയ റിേപ്പാർട്ട് ചെയ്യാൻ അദ്ദേഹം നിരവധി തവണ മുന്നിട്ടിറങ്ങിയിരുന്നു. വെള്ളിയാഴ്ചയാണ് നദിക്കരയിൽ കുടുങ്ങിയ ആനയെ രക്ഷപ്പെടുത്തുന്നത് റിപ്പോർട്ട് ചെയ്യാനായി ദ്രുതകർമ സേനക്കൊപ്പം മഹാനദിയിലെത്തിയത്. നദിയുടെ നടുക്കെത്തിയതോടെ േബാട്ട് മറിയുകയായിരുന്നു.
ഒഡിഷ ഗവർണർ ഗണേഷി ലാൽ, മുഖ്യമന്ത്രി നവീൻ പട്നായിക്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ ദാസിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.