ഒഡീഷയിൽ ആറാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി അധ്യാപകർ
text_fieldsഭുവനേശ്വർ: ഒഡീഷയിൽ 11വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി അധ്യാപകർ. സ്കൂളിലെ ശുചിമുറിയിൽ വെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. നബാരാൻഗുർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിലായിരുന്നു സംഭവം. പീഡനവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്.
സ്കൂളിലെ പ്രധാനാധ്യാപകനും മറ്റൊരു അധ്യാപകനും ചേർന്നാണ് റസിഡൻഷ്യൽ സ്കൂളിലെ പെൺകുട്ടിയെ ബലമായി ശുചിമുറിയിൽ കൊണ്ടു പോയി പീഡിപ്പിച്ചത്. പ്രതികൾ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവർക്കുമെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒഡീഷ മനുഷ്യാവകാശ കമീഷണർ ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. നാലാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് പെൺകുട്ടി പീഡനത്തിനിരയായത്.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി പീഡനവിവരം രക്ഷിതാക്കളോട് പറഞ്ഞത്. പിന്നീട് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ സ്കൂളിലെ പ്രധാനാധ്യാപകനേയും മറ്റൊരു അധ്യാപകനേയും പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.