ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവളയെ കണ്ടെത്തി
text_fieldsഭുവനേശ്വർ: ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജിയിലെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്ന് ചത്ത തവളയെ കണ്ടെത്തി. ആര്യാൻഷ് എന്ന വിദ്യാർഥിയാണ് തന്‍റെ ദുരനുഭവം എക്സിലൂടെ ട്വീറ്റ് ചെയ്തത്. ആര്യാന്‍ഷിന്‍റെ ട്വീറ്റ് വൈറലായതോടെ സര്‍വകലാശാലയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ഭക്ഷണത്തില്‍ നിന്ന് ചത്ത തവളയെ കണ്ടെത്തിയ സംഭവം വിവാദമായതോടെ ഹോസ്റ്റല്‍ മെസ്സ് നടത്തിപ്പുകാരുടെ ഒരു ദിവസത്തെ വേതനം വെട്ടിക്കുറയ്ക്കാൻ കോളജ് തീരുമാനിച്ചു. ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളില്‍ 42ാം സ്ഥാനത്തുള്ള കോളജാണ് കെ.ഐ.ഐ.ടി ഭുവനേശ്വര്‍. ഇവിടെ എൻജിനീയറിങ് ഡിഗ്രി ലഭിക്കാനായി ഏതാണ്ട് 17.5 ലക്ഷം രൂപയോളം ചിലവുണ്ട്. എന്നിട്ടും ഹോസ്റ്റലില്‍ വിളമ്പുന്ന ഭക്ഷണം ഇതാണ്. ഇതിനാലാണ് ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ഥികള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്' എന്നാണ് ട്വിറ്റിലൂടെ ആര്യാന്‍ഷ് കുറിച്ചത്.
കാന്‍റീൻ ചുമതലയുള്ളവർക്കെതിരെ കേസെടുക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും വേണമെന്ന് സമൂഹമാധ്യമത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.