കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി
text_fieldsഭുവനേശ്വർ: ഒഡീഷയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരിയെ ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. രാധാ സാഹു എന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. അങ്കുള്‍ ജില്ലയിലെ ഗുലാസര്‍ ഗ്രാമത്തിലാണ് സംഭവം. ചികിൽസയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഗുലാസര്‍ സ്വദേശിയായ സന്തോഷ് സാഹുവിന്‍റെ മകളായ രാധ കളിക്കുന്നതിനിടെയാണ് കുഴല്‍ക്കിണറില്‍ വീണത്. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
ഫയര്‍ഫോഴ്‌സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വൈകിട്ട് 4.45ഓടെ കുട്ടിയെ രക്ഷപ്പെടുത്തി. കുഴല്‍ക്കിണറിന് സമാന്തരമായി 15-16 അടി താഴ്ചയില്‍ കുഴിയെടുത്താണ് കുട്ടിയെ രക്ഷിച്ചത്.
കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആശ്വാസം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ അദ്ദേഹം അഭിനന്ദിച്ചു.
#THEREALSANTA
— IPS Association (@IPS_Association) December 25, 2017
One more #borewell accident - with timely intervention 3-yr-old #RadhaRescued by #OdishaFireService & emergency workers in Angul. Well done DG Fire Service @BijayKumarShar7 & team. These accidents must be prevented.#merrychristmas @DGPOdisha pic.twitter.com/5uo2ugnUZd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.