ഒഡിഷ ട്രെയിൻ അപകടം: മരണം 290 ആയി
text_fieldsകട്ടക്: ഒഡിഷ ബാലസോർ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 290 ആയി. ബിഹാർ സ്വദേശിയായ 17കാരനാണ് വെള്ളിയാഴ്ച മരിച്ചത്. ജൂൺ രണ്ടിന് അപകടത്തിൽപെട്ട ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരൻ പ്രകാശ് റാം ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ റാമിന്റെ ഇടതുകാൽ മുട്ടിനു താഴെവെച്ച് മുറിച്ചുമാറ്റിയിരുന്നു. അണുബാധയെ തുടർന്ന് കഴിഞ്ഞ ദിവസം കാലിന്റെ ബാക്കിഭാഗവും മുറിച്ചുമാറ്റി. തുടർന്ന് സ്ഥിതി വഷളാവുകയും മരിക്കുകയുമായിരുന്നു. അതേസമയം, ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സൂക്ഷിച്ചിരിക്കുന്ന 81 പേരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡി.എൻ.എ പരിശോധന റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് ബന്ധുക്കൾ. 78 കുടുംബങ്ങൾ ഡി.എൻ.എ സാമ്പ്ൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.