Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right48 ട്രെയിനുകൾ...

48 ട്രെയിനുകൾ റദ്ദാക്കി, 36 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു

text_fields
bookmark_border
railway-kasargod
cancel

ഭുവനേശ്വർ: ഒഡിഷയിൽ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്ന് 48 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ബലാസൂറിലെ ബഹ്‍നാദിലാണ് അപകടമുണ്ടായത്.

12837 ഹൗറ – പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയിൽ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

റദ്ദാക്കിയ ദീർഘദൂര ട്രെയിനുകൾ

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837-ഹൗറ-പുരി എക്സ്പ്രസ്

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12863 ഹൗറ-സർ എം വിശ്വേശ്വരയ്യ ടെർമിനൽ എക്സ്പ്രസ്

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി ഹൗറ-ചെന്നൈ മെയിൽ

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12895 ഷാലിമാർ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 20831 ഷാലിമാർ-സംബാൽപൂർ എക്സ്പ്രസ്

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 22201 സീൽദാ-പുരി തുരന്തോ എക്സ്പ്രസ്

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12509 എസ്എംവിടി ബെംഗളൂരു-ഗുവാഹത്തി

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12074 ഭുവനേശ്വർ-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ്

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12073 ഹൗറ-ഭുവനേശ്വര് ജൻ ശതാബ്ദി എക്സ്പ്രസ്

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്സ്പ്രസ്.

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12277 ഹൗറ-പുരി ശതാബ്ദി എക്സ്പ്രസ്

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12822 പുരി-ഷാലിമർ ധൗലി എക്സ്പ്രസ്

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12821 ഷാലിമാർ-പുരി ധൗലി എക്സ്പ്രസ്

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12892 പുരി-ബാംഗിരിപോസി

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12891 ബംഗിരിപോസി-പുരി എക്സ്പ്രസ്

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02838 പുരി-സന്ത്രഗാച്ചി സ്പെഷ്യൽ

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12842 ചെന്നൈ-ഷാലിമാർ കോറോമണ്ടൽ എക്സ്പ്രസ്

വഴിതിരിച്ചുവിട്ട ട്രെയിനുകൾ

‌03.06.2023-ന് പുരിയിൽ നിന്നുള്ള പുരി-ആനന്ദ് വിഹാർ (ന്യൂഡൽഹി) നന്ദൻകനൻ എക്സ്പ്രസ് 12815 ജഖാപുര-ജരോലി വഴി തിരിച്ചുവിട്ടു

03.06.2023-ന് ജലേശ്വരിൽ നിന്നുള്ള 08415 ജലേശ്വര്-പുരി സ്‌പെഷ്യൽ ജലേശ്വറിന് പകരം ഭദ്രകിൽ നിന്ന് യാത്ര ആരംഭിക്കും

ഇന്ത്യൻ റെയിൽവേയും ഒഡിഷ, പശ്ചിമ ബംഗാൾ സർക്കാരുകളും ഹെൽപ് ലൈൻ സംവിധാനം ഏർപ്പെടുത്തി.

ഹെൽപ് ലൈൻ നമ്പർ:

ഒഡിഷ സർക്കാർ: 06782-262286

ബംഗാൾ ഹെൽപ് നമ്പർ: 033- 22143526/ 22535185

റെയിൽവേ ഹെൽപ് ലൈൻ നമ്പറുകൾ:

033-26382217 (ഹൗറ)

8972073925 & 9332392339 (ഖരഗ്പുർ)

044- 25330952, 044-25330953 & 044-25354771 (ചെന്നൈ)

8249591559 & 7978418322 (ബാലസോർ)

9903370746 (ഷാലിമർ)

0866 2576924 (വിജയവാഡ)

08832420541 (രാജമുന്ദ്രി)

0491-2556198 (പാലക്കാട്)

മരണസംഖ്യ കുതിച്ചുയർന്നു

ഒ​​ഡി​​ഷ​​യി​​ലെ ബാ​​ല​​സോ​​റി​​ൽ പാ​​ളം തെ​​റ്റി​​യ യശ്വ​​ന്ത്പു​​ർ-​​ഹൗ​​റ എ​​ക്സ്പ്ര​​സി​ലേ​ക്ക് കോ​​റ​​മ​​ണ്ഡ​​ൽ എ​​ക്സ്പ്ര​​സ് ഇ​​ടി​​ച്ചു​​ക​​യ​​റി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 237 ആയി ഉയർന്നു. 900 പേർക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോർട്ട്. മ​​ര​​ണ​സം​​ഖ്യ ഉ​​യ​​രാ​​നാ​​ണ് സാ​​ധ്യ​​ത. പരിക്കേറ്റവരെ ബാ​​ല​​സോ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അടക്കം സർക്കാർ, സ്വകാര്യ ആ​ശു​പ​​ത്രികളി​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന കോ​​ച്ചു​​ക​​ൾ​​ക്ക​​ടി​​യി​​ൽ നിന്ന് യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം രാവിലെയും പുരോഗമിക്കുകയാണ്. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​രെ സ​​ഹാ​​യി​​ക്കാ​​ൻ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളും രം​​ഗ​​ത്തു​​ണ്ട്. പ്ര​​ദേ​​ശ​​ത്തെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സ​​ക്കു​​ള്ള സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

വെള്ളിയാഴ്ച രാത്രി രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ ബ​​ഹാ​​ന​​ഗ​ർ ബ​​സാ​​ർ സ്റ്റേ​​ഷ​​നി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. 12864-ാം ന​മ്പ​ർ യ​ശ്വ​​ന്ത്പു​​ർ-​​ഹൗ​​റ എ​ക്സ്പ്ര​സാ​ണ് ആ​ദ്യം പാ​ളം തെ​റ്റി​യ​ത്. ഈ ​ട്രെ​യി​നിന്‍റെ കോ​ച്ചു​ക​ളി​ലേ​ക്ക് കൊ​​ൽ​​ക്ക​​ത്ത​​യി​​ലെ ഷാ​​ലി​​മാ​​ർ സ്റ്റേ​​ഷ​​നി​​ൽ​​നി​​ന്ന് ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഷ​​നി​​ലേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന 12841 ന​​മ്പ​​ർ കോ​​റ​​മാ​ണ്ഡ​​ൽ സൂ​​പ്പ​​ർ​​ഫാ​​സ്റ്റ് എ​​ക്സ്പ്ര​​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​​റ​​മണ്ഡ​​ൽ എ​ക്സ്പ്ര​സിന്‍റെ കോ​ച്ചു​ക​ളും പാ​ളം തെ​റ്റി. ഈ ​കോ​ച്ചു​ക​ൾ തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലു​ണ്ടാ​യി​രു​ന്ന ച​ര​ക്ക് വ​ണ്ടി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​​റ​​മാ​ണ്ഡ​​ൽ എ​​ക്സ്പ്ര​​സ് ആ​ദ്യം പാ​ളം തെ​റ്റി​യെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക​മാ​യി പു​റ​ത്തു​വ​ന്ന വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train cancelledOdisha train tragedy
News Summary - Odisha triple train accident: Several trains cancelled, diverted
Next Story